ബേക്കറി കട ഉടമയുടെ ആത്മഹത്യ; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Nov 3, 2012, 18:20 IST
![]() |
| Ratheesh |
ബങ്കളത്തെ രതീഷിനെ (27) യാണ് നീലേശ്വരം എസ്.ഐ. കെ. പ്രേംസദന്, അഡീഷണല്‍ എസ്.ഐ. രവി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. രതീഷിനെ ശനിയാഴ്ച വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി.
ബങ്കളത്തെ പ്രിന്‍സ് ബേക്കറി കട ഉടമയായ കുഞ്ഞിക്കണ്ണനെ ഒക്ടോബര്‍ 31 ന് രാവിലെയാണ് വീട്ടുപറമ്പിലെ ജാതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിക്കണ്ണന്റെ ഭാര്യയുമായി രതീഷ് പുലര്‍ത്തിവന്ന രഹസ്യബന്ധം പുറത്തായതോടെ നാട്ടില്‍ പ്രചരിച്ച അപവാദങ്ങളില്‍ മനംനൊന്താണ് ബേക്കറി കടയുടമ ആത്മഹത്യ ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് രതീഷിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പോലീസ് കേസെടുത്തത്.
കുഞ്ഞിക്കണ്ണന്റെ ഭാര്യയും രതീഷും അഞ്ചു വര്‍ഷക്കാലമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ ഇതേകുറിച്ച് ഭാര്യയോട് ചോദിക്കുകയും ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷവും ഭര്‍തൃമതിയും രതീഷും രഹസ്യബന്ധം തുടര്‍ന്നതോടെ ഇക്കാര്യം നാട്ടിലെ ചിലര്‍ അറിയുകയും ഇതുസംബന്ധിച്ച് അപവാദങ്ങള്‍ പ്രചരിക്കുകയും ചെയ്തു.
സി.പി.എം. നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ഭര്‍തൃമതിയുമായുള്ള ബന്ധം രതീഷ് അവസാനിപ്പിക്കാതിരുന്നതോടെ കുഞ്ഞിക്കണ്ണന് ചെറുവത്തൂരിലുള്ള ഭാര്യാ സഹോദരനെ കണ്ട് തന്റെ സങ്കടങ്ങള്‍ അറിയിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
കുഞ്ഞിക്കണ്ണന്റെ ഭാര്യയെയും സഹോദരനെയും രതീഷിനെയും നാട്ടുകാരായ ചിലരെയും ചോദ്യം ചെയ്ത ശേഷമാണ് പോലീസ് കേസെടുത്തത്.
Keywords: Nileshwaram, suicide, Kasaragod, Kerala, Suicide, Love, Auto Driver, Police, Custody, Arrest







