city-gold-ad-for-blogger

എ.എസ്. മുഹമ്മ­ദ്­കു­ഞ്ഞിയെയും ഉദയശങ്ക­ര റാവു­വിനെയും ആ­ദ­രിച്ചു


എ.എസ്. മുഹമ്മ­ദ്­കു­ഞ്ഞിയെയും ഉദയശങ്ക­ര റാവു­വിനെയും ആ­ദ­രിച്ചു

കാസര്‍കോട്: ഭരണഭാഷാവാരാഘോഷത്തിന്റെ ഭാഗമാ­യി ജില്ല­യി­ലെ ര­ണ്ട് സാ­ഹി­ത്യ­കാ­ര­ന്മാ­രെ ജില്ലാ ഭ­ര­ണ­കൂ­ടം ആ­ദ­രിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍­സ് വ­കുപ്പിന്റെ നേ­തൃത്വ­ത്തി­ല്‍ കേ­ര­ള­പ്പിറ­വി ദി­നമാ­യ വ്യാ­ഴാഴ്ച ക­ല­ട്രേ­റ്റ് കോണ്‍­ഫ­റന്‍­സ് ഹാ­ളില്‍ ന­ട­ന്ന ച­ട­ങ്ങി­ലാ­ണ് മ­ലയാ­ള സാ­ഹി­ത്യ­കാരന്‍ എ.എസ്. മു­ഹമ്മ­ദ്­കു­ഞ്ഞിയെയും ക­ന്ന­ട-തു­ളു നാ­ട­കകൃത്ത് എന്‍.എ. ഉദയശങ്കര്‍ റാ­വു­വി­നെ­യും ആദ­രി­ച്ചത്.

ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന്റെ അ­ധ്യക്ഷതയില്‍ നടന്ന ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ. ഉ­ദ്ഘാടനം ചെ­യ്തു.

കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് മുഖ്യ­പ്രഭാഷണം നടത്തി. എ.എസ്. മുഹമ്മ­ദ്കുഞ്ഞിയെ നാരായണന്‍ പേരിയയും ഉ­ദയശങ്കറിനെ രാധാകൃഷ്ണ ഉളിയ­ത്തട്ക്കയും പ­രി­ചയപ്പെ­ടുത്തി. പി. സേതുലക്ഷ്മി ക­വി­താലാപനം ന­ടത്തി. എ.എസ്. മു­ഹമ്മ­ദ് കു­ഞ്ഞിയും ഉ­ദ­യ ശ­ങ്കര്‍ റാ­വു­വും ത­ങ്ങ­ളു­ടെ സര്‍­ഗാ­ത്മ­ക വ­ഴി­ക­ളെ­ക്കു­റി­ച്ച് മ­റുപ­ടി പ്ര­സം­ഗ­ത്തില്‍ സം­സാ­രിച്ചു.

കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ പി. രാജലക്ഷ്മി, നായന്മാര്‍മൂല ടി.ഐ.ടി.ടി.സി. പ്രിന്‍സിപ്പല്‍ ഇ.വി കു­ഞ്ഞിരാമന്‍, വി.വി പ്രഭാകരന്‍, ജില്ലാ ഇന്‍­ഫര്‍മേഷന്‍ ഓഫീസര്‍ കെ. അ­ബ്ദുര്‍ റഹ്മാന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സേതുരാജ് ബി. എ­ന്നിവര്‍ പ്ര­സം­ഗിച്ചു.

എ.എസ്. മുഹമ്മ­ദ്­കു­ഞ്ഞിയെയും ഉദയശങ്ക­ര റാവു­വിനെയും ആ­ദ­രിച്ചു

Keywords:  Literature, Malayalam, Information, Collectorate, Conference, govt.college, Naimaramoola, Keralapiravi-day, kasaragod, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia