ബാങ്കിലടയ്ക്കാനേല്‍പ്പിച്ച രൂപയുമായി വൈദ്യുതി ഓഫീസ് ജീവനക്കാരന്‍ മുങ്ങി
Sep 6, 2012, 23:20 IST
നീലേശ്വരം: നീലേശ്വരം കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസില്‍ ഉപഭോക്താക്കള്‍ അടച്ച വൈദ്യുത ബില്ല് യഥാസമയം ബാങ്കിലടക്കാതെ കാഷ്യര്‍ മുങ്ങി. ഏതാണ്ട് പന്ത്രണ്ടര ലക്ഷം രൂപ കയ്യില്‍ സൂക്ഷിച്ച സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കെഎസ്ഇബിയില്‍ ജോലി നേടിയ കാഷ്യര്‍ നീലേശ്വരം സ്വദേശിയാണ് മുങ്ങിയത്.
ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ വീട്ടുകാര്‍ പണം അടച്ച് തലയൂരി. എന്നാല്‍ കാഷ്യര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ വകുപ്പ് തലത്തില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. കെഎസ്ഇബി നീലേശ്വരം ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാഷ്യറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്നാണ് സൂചന.
ആഗസ്റ്റ് 21 ന് ഉപഭോക്താക്കള്‍ അടച്ച തുക കാഷ്യര്‍ ബാങ്കില്‍ അടക്കാന്‍ തയ്യാറായില്ല. 22, 23 തീയതികളില്‍ ബാങ്ക് പണിമുടക്കായതിനാല്‍ പണം കാഷ്യറുടെ പോക്കറ്റില്‍ തന്നെ കിടന്നു. ബാങ്ക് പണിമുടക്കിന് ശേഷം തുടര്‍ചയായി പണം ബാങ്കിലടക്കാതെ കാഷ്യര്‍ മാറിനില്‍ക്കുകയായിരുന്നു. കുറേനാളായി കാഷ്യര്‍ ബാങ്കില്‍ പണം അടക്കുന്നില്ലെന്ന് സെപ്തംബര്‍ ഒന്നിനാണ് അധികൃതര്‍ കണ്ടെത്തിയത്. ഇതിനിടയില്‍ കാഷ്യര്‍ ഓഫീസില്‍ വരാതായി. ഒടുവില്‍ സമ്മര്‍ദത്തെ തുടര്‍ന്ന് കാഷ്യറുടെ വീട്ടുകാര്‍ ഇത്രയും തുക ബാങ്കില്‍ അടക്കുകയായിരുന്നു.

Keywords: Cash, Bank, Electricity bill, Employee, Escape, Nileshwaram KSEB, Kasaragod