City Gold
news portal
» » » » » » » » പ്ര­ശസ്­ത മാ­പ്പി­ള­പ്പാ­ട്ട് ഗാ­യ­കന്‍ ഇ­ബ്രാഹിം ബീ­രി­ച്ചേ­രി അ­ന്ത­രി­ച്ചു

Kasaragod, Nileshwaram, Singer, Obituary, Kerala, Mappilapatt, Ibrahim Beericheri
നീ­ലേ­ശ്വ­രം: ഉ­ത്ത­ര­മ­ല­ബാ­റി­ലെ അ­റി­യ­പ്പെ­ടു­ന്ന മാ­പ്പി­ള­പ്പാ­ട്ട് ഗാ­യ­കനും ഗാന ര­ച­യി­താ­വുമായ ഇ­ബ്രാഹിം ബീ­രി­ച്ചേ­രി (49) അ­ന്ത­രി­ച്ചു.

അ­സു­ഖം ബാ­ധി­ച്ച് മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യി­ലാ­യി­രുന്നു. തി­ങ്ക­ളാഴ്­ച രാ­വി­ലെ­യാ­ണ് അന്ത്യം സം­ഭ­വി­ച്ചത്. തൃ­ക്ക­രി­പ്പൂര്‍ ബീ­രി­ച്ചേ­രി സ്വ­ദേ­ശിയാ­യ ഇ­ബ്രാ­ഹി­മി­ന്റെ ക­ലാ­മ­ണ്ഡ­ലം കാസര്‍­കോ­ട്ടാണ്. ഇ­പ്പോള്‍ നീ­ലേ­ശ്വ­രം പ­ട­ന്ന­ക്കാ­ട് അ­ന­ന്തം­പ­ള്ള­യി­ലാ­ണ് താമ­സം.

നിര­വധി ആല്‍ബ­ങ്ങള്‍ സംവി­ധാനം ചെയ്തി­ട്ടു­ണ്ട്. കാല്‍നൂ­റ്റാ­ണ്ടി­ലേറെ കാല­മായി മാപ്പിള പാട്ട് രംഗത്ത് സജീ­വ­മാണ് ബീരി­ച്ചേ­രി. സാജി­ത­യാണ് ഭാര്യ. മക്ക­ളി­ല്ല. അസീസ് തായി­നേ­രി­യുടെ കൂടെ ഒട്ടേറെ ഗാന­ങ്ങള്‍ രചി­ക്കു­കയും പാടു­കയും ചെയ്തി­ട്ടു­ണ്ട്. നിര­വധി ഓണ­പ്പാ­ട്ടു­ക­ളിലും ബീരി­ച്ചേരി പാടി­യി­ട്ടു­ണ്ട്.

മൂന്ന് മാസം മുമ്പ് ഹജ്ജാജി കിളി­കള്‍ എന്ന വീഡിയോ ആല്‍ബം പുറ­ത്തിറിക്കി­യി­രു­ന്നു. ഒട്ടേറെ അവാര്‍ഡു­കളും അംഗീ­കാ­ര­ങ്ങളും ഇബ്രാഹിം ബീരി­ച്ചേ­രിക്ക് ലഭി­ച്ചി­ട്ടു­ണ്ട്. ഒ­ട്ടേ­റെ ഇ­മ്പ­മാര്‍­ന്ന മാ­പ്പി­ള­പാ­ട്ടു­ക­ളി­ലൂ­ടെ നി­രവ­ധി ആ­രാ­ധക­രെ സൃ­ഷ്ടി­ക്കാന്‍ ഇ­ബ്രാ­ഹി­മി­ന് ക­ഴി­ഞ്ഞു. ലാഹിലാഹ ഇല്ലല്ല, ലാക് ഷുക്രല്ലാഹ്, ബാഗ്ദാദ് മണ്ണില്‍ വാഴും തുടങ്ങിയ ഗാനങ്ങളൊക്കെ ഇബ്രാഹിമിന്റെ നാദസ്വരത്തില്‍ അടര്‍ന്നുവീണ മുത്തുകളായിരു­ന്നു.

ഈ ഗാനങ്ങളൊക്കെ ഏറെ പ്രശസ്തമാണ്. യേശുദാസിന്റെ തരംഗിണി പുറത്തിറക്കിയ കാസറ്റിലെ കാലം ഒരു പുലര്‍കാലം, ജയചന്ദ്രന്‍ പാടി അനശ്വരമാക്കിയ പൂവും പ്രസാദവും എന്നിവയൊക്കെ നിരവധി വേദികളില്‍ ഇബ്രാഹിം പാടി കൈയ്യടി നേ­ടി­യി­ട്ടു­ണ്ട്. മൂന്ന് മാസം മുമ്പ് ഹജ്ജാജി കിളി­കള്‍ എന്ന വീഡിയോ ആല്‍ബം പുറ­ത്തിറിക്കി­യി­രു­ന്നു. ശ­വ്വാല്‍ നി­ലാ­വ് എ­ന്ന ആല്‍­ബ­ത്തിലും പാ­ടി അ­ഭി­ന­യി­ച്ചി­ട്ടു­ണ്ട്. ഒട്ടേറെ അവാര്‍ഡു­കളും അംഗീ­കാ­ര­ങ്ങളും ഇബ്രാഹിം ബീരി­ച്ചേ­രിക്ക് ലഭി­ച്ചി­ട്ടു­ണ്ട്. മാ­പ്പി­ള­പ്പാ­ട്ട് ക­ലാ­കാ­ര­ന്മാ­രു­ടെ സം­ഘ­ട­നയാ­യ 'ഉ­മ്മാ­സി'­ന്റെ ഭാ­ര­വാ­ഹി­യാ­ണ് ഇ­ബ്രാഹിം ബീ­രി­ച്ചേരി.

Keywords: Kasaragod, Nileshwaram, Singer, Obituary, Kerala, Mappilapatt, Ibrahim Beericheri

ഇ­ബ്രാഹിം ബീ­രി­ച്ചേ­രി­യു­ടെ ഏ­താ­നും പാ­ട്ടുകള്‍

About kvartha delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date