city-gold-ad-for-blogger

മം­ഗല്‍­പാ­ടി ഇ­ച്ചി­ലം­ങ്കോ­ട് മണ്‍­കൊ­ള്ള ജ­ന­ങ്ങള്‍ക്കും കര്‍­ഷ­കര്‍ക്കും ഭീഷണി

മം­ഗല്‍­പാ­ടി ഇ­ച്ചി­ലം­ങ്കോ­ട് മണ്‍­കൊ­ള്ള ജ­ന­ങ്ങള്‍ക്കും കര്‍­ഷ­കര്‍ക്കും ഭീഷണി


കാസര്‍­കോട്: മം­ഗല്‍­പാ­ടി ഇ­ച്ചി­ലം­ങ്കോ­ട് മണ്‍­കൊ­ള്ള ജ­ന­ങ്ങള്‍ക്കും കര്‍­ഷ­കര്‍ക്കും ഭീ­ഷ­ണി­യാ­യി മാ­റി­യി­രി­ക്കു­ക­യാ­ണെന്ന് നാ­ട്ടു­കാരാ­യ കര്‍­ഷ­കര്‍ വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ വി­വ­രിച്ചു.

ക­ഴി­ഞ്ഞ മൂ­ന്ന് വര്‍­ഷ­മാ­യി ഇ­ച്ചി­ലം­ങ്കോ­ട് ഗ്രാ­മ­ത്തി­ലു­ള്ള ബിയ­രം കക്ക­ടം, ഇ­ച്ചി­ലം­ങ്കോ­ട്, ബി­റോ­ളി­ ക­ട­വു­ക­ളില്‍ നി­ന്നാ­ണ് വന്‍­തോ­തില്‍ മ­ണ­ലൂ­റ്റി എ­ടു­ക്കു­ന്നത്. കൊ­ച്ചു­ഗ്രാ­മ­ത്തി­ലൂടെ ഒ­ഴു­കി പോ­കു­ന്ന ഷിറി­യ പു­ഴ­യില്‍ നി­ന്ന് ദി­വ­സേ­ന നൂ­റു­ക­ണ­ക്കി­ന് ലോ­റി­ക­ളില്‍ മ­ണല്‍ ക­ട­ത്തി­ക്കൊ­ണ്ട് പോ­വു­കയും അ­തു­മൂ­ലം നി­ര­വ­ധി സ്ഥ­ല­ങ്ങ­ള്‍ പു­ഴ­യില്‍ ഒ­ലി­ച്ച് പോ­വു­കയും ചെ­യ്­ത­താ­യി കര്‍­ഷ­കര്‍ പ­റ­ഞ്ഞു.

കൂ­ടാ­തെ തൊ­ട്ട­ടു­ത്ത കൃ­ഷി ആ­വ­ശ്യ­ത്തി­ന് സ്ഥി­തി ചെ­യ്യു­ന്ന ബം­ബ്രാ­ണ അ­ണകെ­ട്ടി മണല്‍­കൊ­ള്ള ന­ട­ത്തി­യ­തു­മൂലം പു­ഴ ആ­ഴം കൂ­ടു­കയും അ­തു­മൂ­ലം വേ­നല്‍ കാ­ല­യ­ള­വില്‍ ഉ­പ്പു­വെ­ള്ളം ക­യ­റു­കയും ക­വുങ്ങ്, തെങ്ങ്, വാ­ഴ, നെല്‍­കൃഷി, മു­ത­ലാ­യ­വ പൂര്‍­ണ­മായും ന­ശി­ക്കു­കയും ചെ­യ്യു­ക­യാ­ണ്.

കൂ­ടാതെ ഈ ക­ഴി­ഞ്ഞ മ­ഴ­ക്കാല­ത്ത് പ­ത്തോളം സര്‍­വേ ന­മ്പ­റില്‍­പെ­ട്ട ഏ­കര്‍ ക­ണ­ക്കിന് കൃ­ഷി­സ്ഥ­ല­ത്തില്‍ പ­കുതി­യോ­ളം പു­ഴ­യി­ലേ­ക്ക് ഒ­ലി­ച്ച് പോ­യി­. കൃഷി ഭൂമി നശിക്കുന്നത് കര്‍ഷകര്‍ക്ക് ദുരിതമാണ് ഉണ്ടാക്കുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കുന്നതിന് അധികൃതര്‍ തയ്യാറാ­യി­ട്ടി­ല്ലെ­ന്ന് ഇ­വര്‍ ആ­രോ­പിച്ചു. മണല്‍ ലോറികളുടെ മത്സര ഓട്ടം പ്രദേശത്തെ സ്­കൂള്‍ വിദ്യാര്‍ത്ഥികളു ള്‍പെടെയുള്ള കാല്‍നടയാത്രക്കാര്‍­ക്ക് ഭീഷ­ണി സൃ­ഷ്ടി­ക്കു­ക­യാണ്.

പ്രമുഖ രാഷ്ട്രീയ കക്ഷി­കള്‍ മണല്‍ മാഫിയകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മണല്‍ മാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ ബി.എം. മു­ഹമ്മ­ദ് അ­ഷ്‌­റഫ്, ബി.എം. കു­ഞ്ഞ­ഹ്മദ്, ബി.എം. മു­ഹ­മ്മദ്, ബി.എം. ഹനീ­ഫ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords:  Mangalpady, Ichilangod, Sand, Press meet, Farmer, Kasaragod, Kerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia