കാസര്‍കോട്: അടിവസ്ത്രം കാണുന്ന രീതിയില്‍ ജീന്‍സ് ധരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന് പറഞ്ഞു. ഇത് സംബന്ധിച്ച് പെണ്‍കുട്ടികളില്‍ നിന്നും സ്ത്രീകളില്‍ നിന്നും വ്യാപകമായ പരാതി ഉയര്‍ന്ന് വരുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ഇതേക്കുറിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും എസ്.പി. വ്യക്തമാക്കി.
അടിവസ്ത്രം കാണിച്ച് അരയ്ക്ക് താഴെ ജീന്‍സ് ധരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കോളജ് വിദ്യാര്‍ത്ഥിനികളും മറ്റും പലതവണ പോലീസില്‍ പരാതി അറിയിച്ചിരുന്നുവെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ബസുകളില്‍ കമ്പികളില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന യുവാക്കളുടെ അടിവസ്ത്രം പുറത്ത് കാണുന്നത് പുരുഷയാത്രക്കാര്‍ക്ക് പോലും നാണക്കേടുണ്ടാക്കുന്നു.

പെണ്‍കുട്ടികളെയും സ്ത്രീകളെയും ആകര്‍ഷിക്കാന്‍ വേണ്ടിയാണ് യുവാക്കള്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നതെന്നാണ് ആരോപണം. ഇവര്‍ ഇരിക്കുമ്പോഴും കുനിയുമ്പോഴും രഹസ്യ ഭാഗങ്ങല്‍ പുറത്തു കാണുന്നു. അരയോളമെത്താത്ത ഇറുകിയ ടീ ഷര്‍ട്ടുകളാണ് പലരും ജീന്‍സിനോടൊപ്പം ധരിക്കുന്നത്. രാവിലെയും വൈകിട്ടും ഇത്തരക്കാരെ നഗരത്തില്‍ വ്യാപകമായി കാണുന്നുണ്ട്. ബോധപൂര്‍വമാണ് ഇത്തരക്കാര്‍ മോഡേണ്‍ വസ്ത്രത്തിന്റെ പേരില്‍ അടിവസ്ത്ര പ്രദര്‍ശനം നടത്തുന്നത്.
കഴിഞ്ഞദിവസം ചാവക്കാട് പോലീസ് ഇത്തരക്കാരെ കസ്റ്റഡിയിലെടുക്കുകയും ഇത് തടയാന്‍ ശ്രമിച്ചവരെ ലാത്തി വീശി വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കാസര്‍കോട്ടും നടപടി തുടങ്ങിയത്. വിദ്യാര്‍ത്ഥികളും തൊഴിലില്ലാതെ അലഞ്ഞ് നടക്കുന്ന യുവാക്കളുമാണ് ഇത്തരത്തില്‍ ആഭാസകരമായ രീതിയില്‍ വസ്ത്രം ധരിച്ച് പെണ്‍കുട്ടികളെയും യുവതികളെയും ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. എല്ലാവര്ക്കും ഇവരുടെ പ്രവര്‍ത്തനം ശല്യമായതോടെയാണ് പോലീസ് നടപടിക്കൊരുങ്ങുന്നത്. നഗ്നത പ്രദര്‍ശനത്തിന് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് പോലീസ് ആലോചിക്കുന്നത്.
ലോ വെയ്സ്റ്റ് പാന്റ് എന്നാണ് ഇവര്‍ ഇതിനെ ഓമനപേരിട്ട് വിളിക്കുന്നത്. പാന്റ് പൊക്കിള്‍ കുഴിയില്‍ നിന്നും എട്ട് സെന്റിമീറ്റര്‍( മൂന്ന് ഇഞ്ച്) എങ്കിലും താഴെയായിരിക്കണമെന്നാണ് തയ്യല്കാര് പറയുന്നത്. അതിലും താഴ്ന്നാല്‍ പോലീസ് സ്കെയില്‍ വെച്ച അളന്ന് കണ്ടുപിടിച്ചെന്നും വരാം. ലോകട്ട് ജീന്‍സ്, ഹിപ്റ്റേര്സ്, ഹിപ്പ് ഹഗേര്സ് ആന്റ് ലോ റൈഡേര്‍സ് എന്നിങ്ങനെ വിവിധ പേരുകളിലും ഇത്തരം ജീന്‍സുകള്‍ വസ്ത്രലയങ്ങളില് എത്തുന്നുണ്ട്.

അമേരിക്കയിലാണ് ഈ അടിവസ്ത്ര പ്രദര്‍ശന പാന്റ് ആദ്യം ഇറക്കിയത്. അടുത്തിടെയാണ് നമ്മുടെ നാടുകളിലും ഈ പാന്റിന് പ്രചാരം ലഭിച്ചത്. ഇറുകി കിടക്കുന്ന തരത്തിലുള്ള ലോവസ്റ്റ് പാന്റിന് പുറമെ ലൂസായിട്ടും പാന്റ് യുവാക്കള്‍ ധരിക്കുന്നു. മംഗലാപുരത്തും മറ്റു വലിയ സിറ്റികളിലും പെണ്‍കുട്ടികളും ഇത്തരം ജീന്‍സ് ഉപയോഗിക്കുന്നുണ്ട്.
Keywords: Police, Case, Youth, Modern Dress, Jeens, Students, Kasaragod, Kerala, Tailor, ladies-Dress

.jpg)

0 comments:
Post a Comment