കാസര്‍കോട്: ഓണക്കാലത്ത് വ്യാജ മദ്യ ഉല്‍പ്പാദനവും വില്‍പ്പനയും തടയുന്നതിനായി ശക്തമായ മുന്‍ കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ വ്യാജ മദ്യ വില്‍പ്പനക്കെതിരെയുള്ള ജനകീയ സമിതി യോഗം തീരുമാനിച്ചു. അനധികൃത മദ്യവില്‍പ്പന തടയുന്നതിനായി എക്‌സൈസ് വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തി വരികയാണ്. എക്‌സൈസ് വകുപ്പിനൊപ്പം റവന്യു, പോലീസ് വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെട്ട സംയുക്ത പരിശോധനകള്‍ നടത്തും.
ജില്ലാ അതിര്‍ത്തിയിലും വ്യാജ മദ്യത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലങ്ങളിലും പ്രത്യേക പരിശോധനയുണ്ടാകും. രാത്രിക്കാല പട്രോളിംഗ് ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള വ്യാജമദ്യ വ്യാപനം തടയാനും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 04994256728 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.
ഹോസ്ദുര്‍ഗ് താലൂക്ക് സട്രൈക്കിംഗ് ഫോഴ്‌സ് 04672204125 കാസര്‍കോട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് 04994255332, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ 9496002874 എന്നീ നമ്പറുകളിലും വ്യാജമദ്യവില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ നല്‍കാവുന്നതാണ്. മദ്യ കടത്ത് തടയാന്‍ ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കും.
നെഹ്‌റുയുവകേന്ദ്ര, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവയെ ഏകോപിപ്പിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. വ്യാജമദ്യ വില്‍പ്പനയ്ക്ക് ശക്തമായ വകുപ്പകള്‍ ഉള്‍പ്പെടുത്തി കേസ് എടുക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 184 റെയ്ഡുകള്‍ എക്‌സൈസ് വകുപ്പ് നടത്തി. 18 പേര്‍ക്കെതിരെ കേസെടുത്തു. പാന്‍മസാല നിരോധനം നടപ്പിലാക്കാന്‍ റെയ്ഡുകള്‍ തുടരാനും യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Onam celebration, Fake Liquor, Police, Control room, Kasaragod

0 comments:
Post a Comment