ഉഹദ് മല സ്ഥിതി ചെയ്യുന്നത് എവിടെ?
Aug 13, 2012, 20:14 IST
വീട്ടില്‍ പ്രവേശിക്കല്‍
മനുഷ്യ സ്വഭാവങ്ങള്‍ രൂപീകരിക്കുന്നതില്‍ ഖുര്‍ആന്‍ നലിയ പങ്ക് വഹിക്കുന്നു. എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നു. ഒരാളുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു മര്യാദയും കൂടാതെ 'ഇവിടെ ആരും ഇല്ലെ' എന്ന് ചോദിച്ച് അടുക്കള വരെ അല്ലെങ്കില്‍ ബെഡ്റൂം വരെയും എത്തുന്ന മാന്യന്മാര് നമ്മുടെ കൂട്ടത്തിലുണ്ട്. ഇത്തരത്തിലുള്ളവര്‍ ആ വീട്ടിലുള്ളവര്‍ എന്ത് ചെയ്യുകയായിരിക്കും എന്ന് ചിന്തിക്കുക പോലുമില്ല. ചിലപ്പോള്‍ വീടുകാരുടെ സ്വകാര്യതിലായിരിക്കും. ഇവരുടെ ഈ വരവ് ഈ കോളിംഗ് ബെല്‍ സമ്മതം ചോദിക്കാനുള്ള ഒരുപാധിയാണ്. പക്ഷെ, കോളിംഗ് ബെല്ലും അമര്‍ത്താന്‍ മടിക്കുന്ന ശരംവേഗക്കാരുമുണ്ട്. യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്തെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
ഓ വിശ്വാസികളെ, നിങ്ങളുടെ വീട്ടില്ലാതെ ഒരു വീട്ടിലും സമ്മതമില്ലാതെയും സലാം ചൊല്ലാതെയും പ്രവേശിക്കരുത്. അതാണ് നിങ്ങള്‍ക്ക് നല്ലത്.
മരണ സ്മരണ
ദുന്യാവില് നീ ഒരു വിദേശിയെപ്പോലെയോ വഴിയാത്രക്കാരനെ പോലെയോ വര്‍ത്തിക്കണം. ഖബ്റാളികളുടെ കൂട്ടത്തില്‍ നീ നിന്റെ ശരീരത്തെയും എണ്ണണം. ഇബ്നു ഉമര്‍(റ) പറയാറുണ്ടായിരുന്നു: പ്രഭാതമായാല് പ്രദോഷത്തെയും പ്രദോഷമായാല്‍ പ്രഭാതത്തെയും പ്രതീക്ഷിക്കരുത്. രോഗം വരും മുമ്പെ ജീവിതം ഉപയോഗപ്പെടുത്തുക. മരണത്തെ എപ്പോഴും ഓര്‍ക്കണം. അതിലൂടെ നമുക്ക് തെറ്റുകളില്‍ നിന്ന് മാറി നില്ക്കാന് സാധിക്കും.
ചോദ്യം: ഉഹദ് മല സ്ഥിതി ചെയ്യുന്നത് എവിടെ?
a. ജിദ്ദ b. മക്ക
c. മദീന
ഇരുപത്തിമൂന്നിലെ ശരിയുത്തരം
ഇമാം അബുഹനീഫ (റ)
നറുക്കെടുപ്പിലെ വിജയി
Nabeen Kanhangad
ചോദ്യം ഇരുപത്തിനാലിലെ ശരിയുത്തരം
മദീന
നറുക്കെടുപ്പിലെ വിജയി
Misbahi Sheiks
Keywords: Quiz, Competition, Online, Kasaragod, Ramzan Vasantham, Kvartha, Kasargodvartha, Facebook







