വിശ്വാസിയുടെ ഹൃദയത്തില്‍ വെളിച്ചം വിതറണം: ചെര്‍ക്കളം
Aug 19, 2012, 12:10 IST
കാസര്‍കോട്: സഹനത്തിന്റെയും കാരുണ്യത്തിന്റെയും ദിനങ്ങള്‍ കഴിഞ്ഞെത്തുന്ന വിശ്വാസിയുടെ ഹൃദയത്തില്‍ റമസാന്‍ ചന്ദ്രികയുടെ പ്രഭപോലെ വെളിച്ചം വിതറണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു.
കഠിനമായ ദൈവ പരീക്ഷണങ്ങളില്‍ വിജയിച്ചവര്‍ക്കാണ് ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് അവകാശമുള്ളത്. ജീവിത വിജയം നേടുന്നവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുന്നതിന്റെ ചെറുപതിപ്പാണ് പെരുന്നാള്‍. ആഘോഷം ഇസ്ലാമിന് നിരക്കുന്ന രൂപത്തിലാക്കാനും പരസ്പര സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ശ്രദ്ധിക്കണം. പ്രാര്‍ത്ഥനയില്‍ മ്യാന്മാറിലെയും അസാമിലെയും സഹോദരങ്ങളെകൂടി ഉള്‍പ്പെടുത്തണമെന്ന് ചെര്‍ക്കളം അഭ്യര്‍ത്ഥിച്ചു.

Keywords: Cherkalam Abdulla, Eid message, Kasaragod