city-gold-ad-for-blogger

അ­ണ­ങ്കൂ­രിലെ ഐ­സ്­ക്രീം പീഢനം: നാ­ട്ടു­കാര്‍ ആ­ക്ഷന്‍ ക­മ്മി­റ്റി രൂ­പ­വല്‍­ക­രിച്ചു

അ­ണ­ങ്കൂ­രിലെ ഐ­സ്­ക്രീം പീഢനം: നാ­ട്ടു­കാര്‍ ആ­ക്ഷന്‍ ക­മ്മി­റ്റി രൂ­പ­വല്‍­ക­രിച്ചു
കാസര്‍­കോട്: ക­മ്പ്യൂ­ട്ടര്‍ വി­ദ്യാര്‍­ത്ഥി­നിക­ളെ പ്ര­ലേ­ഭി­പ്പിച്ച് ഐ­സ്­ക്രീം നല്‍­കാ­നാ­ണെ­ന്ന വ്യാജേ­ന കാ­റില്‍ കയ­റ്റി കൊ­ണ്ടു പോയി പീ­ഢി­പ്പി­ക്കു­കയും പി­ന്നീ­ട് ഭീ­ഷ­ണി­പ്പെ­ടു­ത്തി നി­രവ­ധി പേര്‍­ക്ക് കാഴ്­ച വെ­യ്­ക്കു­കയും ചെയ്­ത സം­ഭ­വ­ത്തിലെ പ്ര­തി­ക­ളെ ഉ­ടന്‍ അ­റ­സ്റ്റ് ചെ­യ്യ­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് നാ­ട്ടു­കാര്‍ ആ­ക്ഷന്‍ ക­മ്മി­റ്റി  രൂ­പ­വല്‍­ക­രിച്ചു.

ഇത്ത­രം അ­നീ­തി­കള്‍­ക്കെ­തി­രെ ജാ­തി­മ­ത ഭേ­ദ­മന്യേ നാ­ട്ടു­കാര്‍ അ­ണ­ങ്കൂര്‍ ര­ക്ഷ ആ­ക്ഷന്‍ ക­മ്മി­റ്റി­യാ­ണ്  രൂ­പ­വല്‍­ക­രിച്ചത്. നാ­ടി­ന് ആ­പത്താ­യ ഇത്ത­രം സം­ഘ­ങ്ങ­ളു­ടെ പ്ര­വൃ­ത്തി­ക­ളില്‍ അ­ധി­കാ­രി­ക­ളു­ടെ ക­ണ്ണ് തു­റ­പ്പി­ക്കാ­നാ­ണ് നാ­ട്ടു­കാര്‍ ആ­ക്ഷന്‍ ക­മ്മി­റ്റി­യു­മാ­യി രം­ഗ­ത്തു­വ­ന്നത്. കെ.എ­സ്.സൈ­നു­ദ്ദീന്‍ ഹാ­ജി­യെ ചെ­യര്‍­മാ­നാ­യും, പി.എ­സ്.മു­ഹമ്മ­ദി­നെ കണ്‍­വീ­ന­റാ­യും, ഹാ­രി­സ് അ­ണ­ങ്കൂ­രി­നെ ട്ര­ഷ­റായും തെ­രെ­ഞ്ഞെ­ടുത്തു.

വൈ­സ് ചെ­യര്‍­മാ­ന്മാ­രാ­യി മ­നാ­ഫ് നു­ള്ളി­പ്പാടി, കു­ഞ്ഞാ­മു, സൈ­നു­ദ്ദീന്‍, ഉ­സൈന്‍ പ­ള്ളി­ക്കാല്‍. ജോ­യിന്‍ ക­ണ്‍വീ­നര്‍­മാ­രാ­യി ഫി­റോ­സ് അ­ണ­ങ്കൂര്‍. ഉ­സ്­മാന്‍ അ­ണ­ങ്കൂര്‍, എ.എ­ച്ച് മു­നീര്‍, സു­രേഷ്, വേണു. മ­ഹ­മൂ­ദ് പ­ള്ളി­ക്കാല്‍, കെ.എസ്. സു­ലൈ­മാന്‍, ദാ­വൂ­ദ് ബാ­രി­ക്കാട്, ഷെ­രീ­ഫ് ബെ­ദി­ര, ശി­ഹാ­ബ് പ­ച്ച­ക്കാട്, മ­നു ഡി­സൂ­സ, ബ­ഷീര്‍ ബാ­രി­ക്കാട്, യൂ­സു­ഫ് ബാ­രി­ക്കാ­ട് എ­ന്നി­വ­രേ­യും 25 അംഗ എ­ക്‌­സി­ക്യൂ­ട്ടി­വ് മെ­മ്പര്‍­മാ­രേ­യും 250 ആ­ക്ഷന്‍ ക­മ്മി­റ്റി അം­ഗ­ങ്ങ­ളേയും തെ­രെ­ഞ്ഞെ­ടുത്തു.

പ്ര­തിക­ളെ എ­ത്ര­യും പെ­ട്ടെ­ന്ന് അ­റ­സ്റ്റ് ചെ­യ്യ­ണ­മെന്നും പാ­വ­പ്പെ­ട്ട പെണ്‍­കു­ട്ടി­ക­ളേ­യും സ്­ത്രീ­ക­ളേയും പ്ര­ലോ­ഭി­പ്പി­ച്ച് പീ­ഢ­ന­ത്തിന് ഇ­ര­യാ­ക്കു­ന്ന ക­റു­ത്ത ശ­ക്തി­കള്‍­ക്കെ­തി­രെ കര്‍­ശ­ന ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെ­ന്നും, ഇത്ത­രം സം­ഘങ്ങ­ളെ വെ­ളിച്ച­ത്ത്   കൊ­ണ്ടു­വ­ര­ണമെന്നും ആ­ക്ഷന്‍ ക­മ്മി­റ്റി ആ­വ­ശ്യ­പ്പെ­ട്ടു­. പോ­ലീ­സ് ഇ­തി­ന് ത­യ്യാ­റാ­യി­ല്ലെ­ങ്കില്‍ ശ­ക്തമാ­യ സ­മ­രപ­രി­പാ­ടി­കള്‍ ആ­രം­ഭി­ക്കു­മെന്നും ആ­ക്ഷന്‍ ക­മ്മി­റ്റി മു­ന്ന­റി­യി­പ്പ് നല്‍കി.

Keywords:  Anagoor, Rape, Car, Arrest, Police, Kasaragod, Kerala, Ice Cream

Related News:

ക­മ്പ്യൂ­ട്ടര്‍ വി­ദ്യാര്‍­ത്ഥി­നി­ക­ളെ പീ­ഢി­പ്പി­ച്ച മൂ­ന്നു പേര്‍­ക്കെ­തി­രെ കേ­സെ­ടുത്തു

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia