എസ്.എഫ്.ഐയില്‍ നിന്ന് മാറിയതിന് ജില്ലാ പഞ്ചായത്തംഗത്തിന്റെ മകനെ അക്രമിച്ചു
Jul 12, 2012, 13:14 IST
കാസര്‍കോട് : എസ്.എഫ്.ഐയില്‍ നിന്ന് മാറി കെ.എസ്.യുവില്‍ ചേര്‍ന്നതിന് ജില്ലാ പഞ്ചായത്തംഗത്തിന്റെ മകനെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ജില്ലാ പഞ്ചാത്തംഗം ജാസ്മിന്റെ മകന്‍ ബേക്കല്‍ മൗവ്വലിലെ എന്‍. നിജാദിനെയാണ്(17) പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൗവ്വല്‍ പള്ളിക്ക് സമീപം വെച്ച് ബുധനാഴ്ച രാത്രി എട്ടുമണിയോടെ ആറംഗ സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് നിജാദ് പറഞ്ഞത്. നേരത്തേ പാക്കം സ്‌കൂളില്‍ പ്ലസ് ടൂവിന് പഠിച്ചിരുന്ന നിജാദ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഭീഷണിമൂലം പഠനം ഒഴിവാക്കി മറ്റൊരു വിദ്യാലയത്തില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് എസ്.എഫ്.ഐ വിട്ടതിന്റെ പേരില്‍ തന്നെ അക്രമിച്ചതെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

Keywords: Kasaragod, Kerala, SFI, Assault, DYFI