ഹസീനയുടെ മൃതദേഹം യൂത്ത്‌ലീഗ് സംസ്‌കരിക്കും; കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറും
Jun 26, 2012, 12:53 IST
കാസര്‍കോട് : കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കുമ്പള പെര്‍വാര്‍ഡ്‌സുനാമി കോളനിയിലെ ഹസീനയുടെ മൃതദേഹം യൂത്ത്‌ലീഗ് നേതൃത്വം ഏറ്റെടുത്ത് സംസ്‌കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഹസീനയുടെ മയ്യത്ത് ഏറ്റെടുത്ത് സംസ്‌കരിക്കാന്‍ ആളില്ലാത്തതുകൊണ്ടാണ് യൂത്തലീഗ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം യൂത്ത്‌ലീഗ് ഏറ്റുവാങ്ങുന്ന മൃതദേഹം മാലിക്ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കുക. കോഴിക്കോട് സ്വദേശിനിയായ ഹസീനയുടെ ബന്ധുക്കള്‍ ആരും തന്നെ ഇതുവരെ കാസര്‍കോട്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണം സംബന്ധിച്ച ദുരൂഹത നീങ്ങുകയുള്ളൂ.
അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട ഹസീനയുടെ രണ്ട് മക്കള്‍ ഇപ്പോഴും ജനറല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സംരക്ഷണത്തില്‍ കഴിയുകയാണ്. കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറും.

Also read
ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ചു; മക്കള്‍ അമ്മത്തൊട്ടിലില്‍
Keywords: kasaragod, Kerala, Childrens, General-hospital, Deadbody, Youth League