city-gold-ad-for-blogger
Aster MIMS 10/10/2023

എല്‍.ഡി.എഫിന്റെ കെട്ടിടനികുതി വര്‍ദ്ധനവ്; ജനവിരുദ്ധമെന്ന് എ.അബ്ദുര്‍ റഹ്മാന്‍

എല്‍.ഡി.എഫിന്റെ കെട്ടിടനികുതി വര്‍ദ്ധനവ്; ജനവിരുദ്ധമെന്ന് എ.അബ്ദുര്‍ റഹ്മാന്‍
കാസര്‍കോട്: കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ അവസാനനാളുകളില്‍ ഇറക്കിയ ഉത്തരവിലൂടെ സംസ്ഥാനത്തെ കെട്ടിടങ്ങളുടെ നികുതി വര്‍ദ്ധനവിനായി നടപ്പിലാക്കാന്‍ നല്‍കിയ നിര്‍ദ്ദേശത്തിലെ നടപടി ക്രമങ്ങള്‍ ജനങ്ങളെ ഒന്നടങ്കം ദുരിതത്തിലാക്കിയതിനാല്‍ പ്രസ്തുത ഉത്തരവ് പിന്‍വലിച്ച് പ്രായോഗികമായ രീതിയില്‍ നികുതി നിര്‍ണ്ണയം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍ നഗരസഭ വൈസ് ചെയര്‍മാനും ഡി.പി.സി അംഗവുമായ എ.അബ്ദുര്‍ റഹ്മാന്‍ നഗരകാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിക്കും പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ.മുനീറിനും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

2011 ജനുവരി 14ന് ജി.ഒ നമ്പര്‍ 18/11 (എല്‍.എസ്.ജി.ഡി) ഉത്തരവുപ്രകാരമാണ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കെട്ടിടനികുതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. നഗരങ്ങളിലെയും ഗ്രാമങ്ങിലെയും പ്രദേശങ്ങളെ മൂന്നു വിഭാഗങ്ങളായി വേര്‍തിരിച്ച് തികച്ചും അശാസ്ത്രീയമായ രീതിയില്‍ നികുതി നിര്‍ണ്ണയം നടത്താന്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവില്‍ വര്‍ഷങ്ങളുടെ കാലപഴക്കമുള്ള കെട്ടിടങ്ങളും വീടുകളും അളന്ന് തിട്ടപ്പെടുത്തി ഉടമകള്‍ സ്വയം അസസ്‌മെന്റ് നടത്തി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കണമെന്നും കാലതാമസം വരുത്തിയാല്‍ 500രൂപമുതല്‍ 3000 രൂപവരെ പിഴ നല്‍കണമെന്നുമുള്ള നിര്‍ദ്ദേശം ജനദ്രോഹവും അപ്രായോഗികവുമാണ്.

സ്ത്രീകള്‍ കുടുംബനാഥകളായിട്ടുള്ള വീടുകളിലും ദരിദ്രരും നിരക്ഷരരുമായ ആളുകള്‍ ഗൃഹനാഥന്മാരായിട്ടുള്ള വീടുകളിലും മേല്‍ നിബന്ധനകള്‍ പ്രായോഗികമല്ല. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് നിശ്ചിത ശതമാനം വര്‍ദ്ധനവ് വരുത്തി നികുതി നിര്‍ണ്ണയം നടത്താന്‍ നടപടി സ്വീകരിക്കണമെന്നും ജനങ്ങളെ ഒന്നടങ്കം കഷ്ടപ്പെടുത്തുന്ന രീതിയിലുള്ള നടപടി ക്രമങ്ങള്‍ പിന്‍വലിക്കണമെന്നും അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, A Abdul Rahman, STU, Building, Hike, LDF.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL