ചേരങ്കൈ കടപ്പുറത്ത് അക്രമം: വിദ്യാര്‍ത്ഥിക്ക് വെട്ടേററു
Jun 11, 2012, 01:07 IST
![]() |
| File photo: KasargodVartha |
കാസര്‍കോട്: ചേരങ്കൈ കടപ്പുറത്തുണ്ടായ അക്രമ സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ചേരങ്കെയിലെ പരേതനായ അബ്ദുര്‍ റഹ്മാന്റെ മകനും കുമ്പള അക്കാദമിയിലെ വിദ്യാര്‍ത്ഥിയുമായ നവാസ് (16), സി.എം. സവാദ് (18), ശബീര്‍ (19) എന്നിവരെയാണ് പരിക്കുകളോടെ കാസര്‍കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കാലിന് ഗുരുതരമായി വെട്ടേററ നവാസിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഞായറാഴ്ച വൈകുന്നേരം കടപ്പുറത്ത് ഫുട്ബോള്‍ കളി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തുകയും വാക്ക് തര്‍ക്കം ഉണ്ടാകുയും ചെയ്തിരുന്നു. തുടര്‍ന്ന് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ 15 ഓളം പേര് തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നെന്ന് ആശുപത്രിയിലുളളവര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Keywords: Student, Stabbed, Cherangai Kadappuram, Kasaragod, Kerala, Police, Hospitalized







