city-gold-ad-for-blogger

പീ­ഡന­ത്തെ തു­ടര്‍­ന്ന് വീ­ട്ടു­കാര്‍ കൂട്ടി­കൊണ്ടു­പോ­യ യു­വ­തി­യെ റോ­ഡില്‍ വ­ള­ഞ്ഞു­വെ­ച്ച് മര്‍­ദ്ദിച്ചു

പീ­ഡന­ത്തെ തു­ടര്‍­ന്ന് വീ­ട്ടു­കാര്‍ കൂട്ടി­കൊണ്ടു­പോ­യ യു­വ­തി­യെ റോ­ഡില്‍ വ­ള­ഞ്ഞു­വെ­ച്ച് മര്‍­ദ്ദിച്ചു
കാസര്‍­കോ­ട്: വീ­ട്ടു­കാ­രു­ടെ പീ­ഡന­ത്തെ തു­ടര്‍­ന്ന് സ്വ­ന്തം വീ­ട്ടു­കാ­രെ­ത്തി കൂട്ടി­കൊണ്ടു­പോ­യ യു­വ­തി­യെ ഭര്‍­തൃ­ബ­ന്ധു­ക്കള്‍ റോ­ഡില്‍ വ­ള­ഞ്ഞു­വെ­ച്ച് മര്‍­ദ്ദിച്ചു. അ­ണ­ങ്കൂര്‍ ചൂ­ട്ട്‌വ­ള­പ്പ് ഹൗ­സി­ലെ ബ­ഷീ­റി­ന്റെ ഭാ­ര്യ താ­ഹി­റ­യെ­യാ­ണ്(25) ഭര്‍­തൃ ബ­ന്ധു­ക്കള്‍ ക്രൂ­ര­മാ­യി മര്‍­ദ്ദി­ച്ച­ത്.

ഭര്‍­ത്താ­വി­ന്റെയും വീ­ട്ടു­കാ­രു­ടെ­യും പീഡ­നം സ­ഹി­ക്കാന്‍ ക­ഴി­യാ­ത്ത­തി­നെ തു­ടര്‍­ന്ന് യുവ­തി വി­വ­ര­മ­റി­യി­ച്ച­തി­ന്റെ അ­ടി­സ്ഥാ­ന­ത്തില്‍ ബ­ന്ധു­ക്ക­ളെ­ത്തി കൂട്ടി­കൊണ്ടു­പോ­കു­മ്പോള്‍ കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡ് സര്‍­ക്കി­ളി­ന­ടു­ത്തു­വെ­ച്ചാ­ണ് ബൈ­ക്കു­ക­ളി­ലെത്തി­യ ഭര്‍­തൃ­ബ­ന്ധു­ക്കള്‍ യു­വ­തി­യെ ആ­ക്ര­മി­ച്ചത്. ഞാ­യ­റാഴ്­ച ഉ­ച്ച­യ്­ക്ക് ഒ­രു മണി­യോ­ടെ­യാ­ണ് സം­ഭ­വം.

താ­ഹി­റ­യു­ടെ പ­രേ­തി­യില്‍ അ­ണ­ങ്കൂര്‍ ബെദി­ര ഹൗ­സി­ലെ അര്‍­ഷാ­ദ്(24) ക­ണ്ടാ­ല­റി­യാ­വു­ന്ന മ­റ്റു മൂ­ന്നു പേര്‍ എ­ന്നി­വര്‍­ക്കെ­തി­രെ പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭിച്ചു. താ­ഹി­റ നല്‍കി­യ പ­രാ­തി­യെ തു­ടര്‍­ന്ന് നേര­ത്തെ മ­റ്റൊ­രു പീ­ഡ­ന­ക്കേസും കോ­ട­തി­യു­ടെ പ­രി­ഗ­ണ­ന­യി­ലുണ്ട്.

Keywords:  kasaragod, Kerala, Road, Dowry-harassment, Assault



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia