city-gold-ad-for-blogger

കാസര്‍­കോട്ടും കാ­ഞ്ഞ­ങ്ങാ­ട്ടും രഹ­സ്യ ക്യാ­മ­റകള്‍ സ്ഥാ­പിച്ചു

കാസര്‍­കോട്ടും കാ­ഞ്ഞ­ങ്ങാ­ട്ടും രഹ­സ്യ ക്യാ­മ­റകള്‍ സ്ഥാ­പിച്ചു
കാസര്‍­കോ­ട്: കാസര്‍­കോട്ടും കാ­ഞ്ഞ­ങ്ങാ­ട്ടും അക്ര­മ സം­ഭ­വ­ങ്ങള്‍ ത­ട­യു­ന്ന­തി­നാ­യി പ്രധാ­ന കേ­ന്ദ്ര­ങ്ങ­ളില്‍ രഹ­സ്യ ക്യാ­മ­റ­കള്‍ സ്ഥാ­പിച്ചു. ഇ­തി­ന്റെ ഉ­ദ്­ഘാട­നം ആ­ഭ്യ­ന്ത­ര മന്ത്രി തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്ണന്‍ നിര്‍­വ്വ­ഹിച്ചു. പു­ലി­ക്കു­ന്ന് പഴയ എ­സ്.പി ഓഫീസ് കെട്ടിടത്തിലാണ് ഇ­തി­ന്റെ കണ്‍­ട്രോള്‍ റൂം പ്ര­വര്‍­ത്തി­ക്കു­ന്നത്. കാസര്‍­കോ­ട്ട് മാ­ത്രം 25ഓ­ളം ക്യാ­മ­റ­ക­ളാ­ണ് സ്ഥാ­പി­ച്ചി­ട്ടു­ള്ള­ത്.

രാ­ത്രിയും പ­ക­ലും കൃ­ത്യമാ­യ ദൃ­ശ്യ­ങ്ങള്‍ ല­ഭ്യ­മാ­ക്കു­ന്ന ക്യാ­മ­റ­യാ­ണ് സ്ഥാ­പി­ച്ചി­രി­ക്കു­ന്നത്. അക്ര­മ സം­ഭ­വ­ങ്ങ­ളു­ണ്ടാ­കു­മ്പോള്‍ അ­ക്ര­മം ന­ട­ത്തു­ന്നവ­രെ ക­ണ്ടെ­ത്താ­നും ഇ­തു വ­ഴി സാ­ധി­ക്കും. അ­ക്ര­മ­ങ്ങള്‍ ഉ­ണ്ടാ­കു­മ്പോള്‍ പോ­ലീ­സ് ന­ട­പ­ടി­കള്‍ ഏ­കോ­പി­ക്കു­ന്ന­തിനും കണ്‍­ട്രോള്‍ റൂ­മി­ലൂ­ടെ സാ­ധി­ക്കും. ഉ­ന്നത പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍­ക്ക് കൃ­ത്യമാ­യ വി­വ­ര­ങ്ങള്‍ അ­പ്പ­പ്പോള്‍ ത­ന്നെ നല്‍­കാന്‍ സാ­ധി­ക്കും. കാസര്‍­കോ­ട് പുതി­യ ബ­സ്സ്റ്റാന്‍­ഡി­ലും, പ­ഴ­യ ബ­സ്സ്റ്റാന്‍­ഡിലും ഇ­തിന­കം ക്യാ­മ­റ­കള്‍ സ്ഥാ­പി­ച്ചു.

പ്ര­ധാ­ന­പ്പെ­ട്ട ചി­ല വ്യാപാ­ര സ്ഥാ­പ­ന­ങ്ങ­ളിലെ സി.സി ടി.വി ക്യാ­മ­റ­ക­ളും പോ­ലീസ് കണ്‍­ട്രോള്‍ റൂ­മു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തി­യി­ട്ടുണ്ട്. രഹ­സ്യ ക്യാ­മ­റ­കള്‍ സ്ഥാ­പി­ച്ച­തോ­ടെ ന­ഗ­ര­ത്തിലും മറ്റും അ­ടി­ക്ക­ടി­യു­ണ്ടാ­കു­ന്ന അക്ര­മ സം­ഭ­വ­ങ്ങള്‍ കൃ­ത്യമാ­യ വി­ല­യി­രു­ത്താനും ന­ടപ­ടി സ്വീ­ക­രി­ക്കാനും പ്ര­തിക­ളെ ക­ണ്ടെ­ത്താനും സ­ഹാ­യ­ക­മാ­കും. പ്രധാ­ന ആ­രാ­ധ­നാ­ല­യ­ങ്ങള്‍­ക്ക് സ­മീ­പവും രഹ­സ്യ ക്യാ­മ­റ­കള്‍ സ്ഥാ­പി­ക്കാ­നു­ള്ള ഒ­രു­ക്ക­ത്തി­ലാ­ണ് പോ­ലീ­സ്. ബൈ­ക്കു­ക­ളില്‍ 24 മ­ണി­ക്കൂറും പോ­ലീ­സി­ന്റെ പ­ട്രോ­ളിം­ഗ് സം­വി­ധാ­നം ഉ­ണ്ടാ­യി­രി­ക്കും. പോ­ലീ­സി­ന്റെ നൈ­റ്റ് പ­ട്രോ­ളിംഗും ശ­ക്ത­മാ­യി ത­ന്നെ തു­ട­രും.

ഡി.ജി.­പി. ജേക്കബ് പുന്നൂസ്, എ.ഡി.­ജി.­പി. സെന്‍ കുമാര്‍, തൃശൂര്‍ റെയ്ഞ്ച് ഐ.ജി. വി. ഗോപി­നാ­ഥ്, എസ്.­എ­സ്.­ബി. എസ്.­പി. പുഷ്‌ക­രന്‍, കാസര്‍കോ­ട് പോലീസ് ചീഫ് എസ്. സുരേ­ന്ദ്രന്‍, എ.എ­സ്.പി­മാരാ­യ ടി.കെ ഷിബു, മ­ഞ്ചു­നാഥ്, സ്‌­പെ­ഷ്യല്‍ ബ്രാഞ്ച് ഡി.വൈ.­എ­സ്.­പി. ഹരിശ്ചന്ദ്ര­നാ­യ­ക് എ­ന്നി­വ­രും മ­ന്ത്രി­യോ­ടൊ­പ്പ­മു­ണ്ടാ­യി­രുന്നു.
കാസര്‍­കോട്ടും കാ­ഞ്ഞ­ങ്ങാ­ട്ടും രഹ­സ്യ ക്യാ­മ­റകള്‍ സ്ഥാ­പിച്ചു
കാസര്‍­കോട്ടും കാ­ഞ്ഞ­ങ്ങാ­ട്ടും രഹ­സ്യ ക്യാ­മ­റകള്‍ സ്ഥാ­പിച്ചു


Keywords: Kasaragod, Kerala, Police, Minister, Inauguration, Secret camera



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia