കാറിടിച്ച് ബി.എം.എസ് പ്രവര്‍ത്തകന്റെ നില ഗുരുതരം
Apr 23, 2012, 22:32 IST
കാസര്‍കോട്: കാറിടിച്ച് ബി.എം.എസ് പ്രവര്‍ത്തകന് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് ടൗണിലെ ചുമട്ടു തൊഴിലാളിയും ബി.എം.എസ് പ്രവര്‍ത്തകനുമായ മല്ലം ചൊക്കാമൂലയിലെ ഗോപാല മണിയാണിയുടെ മകന്‍ വിജയനാണ്(40) ഗുരുതരമായി പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ നുള്ളിപ്പാടിയില്‍ വെച്ചാണ് റോഡ് മുറിച്ചു കിടക്കുന്നതിനിടയില്‍ അമിതവേഗതയില്‍ വന്ന ആള്‍ട്ടോ കാറിടിച്ച് തെറിപ്പിച്ചത്. അപകടം വരുത്തിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോകുകയും പിന്നീട് അണങ്കൂര്‍ ബിവറേജ് മദ്യഷാപ്പിന് സമീപം കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ വിജയനെ കാസര്‍കോട് കെയര്‍വല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Keywords: Kasaragod, Car Accident, BMS, Injured.







