city-gold-ad-for-blogger

മാധ്യമപ്രവര്‍ത്തകയ്ക്ക് മര്‍ദ്ദനം; ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

മാധ്യമപ്രവര്‍ത്തകയ്ക്ക് മര്‍ദ്ദനം; ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
കാസര്‍കോട്: ഇന്ത്യാവിഷന്‍ കാസര്‍കോട് റിപോര്‍ട്ടര്‍ ഫൗസിയ മുസ്തഫയെയും ക്യാമറമാന്‍ സുബിത്ത്, ഡ്രൈവര്‍ സലാം എന്നിവരെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോഴിക്കോട് നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം മര്‍ദ്ദനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. പ്രസ് ക്ലബ്ബ് ഭാരവാഹികളായ മുഹമ്മദ് ഹാഷിം, ആലൂര്‍ അബ്ദുര്‍ റഹ്്മാന്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി മര്‍ദ്ദമത്തിനിരയായ ഫൗസിയ തുടങ്ങിയവരില്‍ നിന്നാണ് മൊഴിയെടുത്തത്. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് സി.ഐ വി അച്ചുതന്‍, എസ്. ഐ സി. സുധാകരന്‍ തുടങ്ങിവരാണ് ക്രൈംബ്രാഞ്ച്് സംഘത്തില്‍ ഉണ്ടായിരുന്നത്. 2011 നവംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം.
Keywords: Kasaragod, Assault, India Vision, Crimebranch

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia