Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
kvartha latest news

പോലീസിന്റെ ബൂട്ടുകൊണ്ട് ചവിട്ട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന് ഗുരുതരം

Written By kvarthaksd on 23 Mar 2012 | 3:56 pm

കാസര്‍കോട്: ഇടതുപക്ഷ യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച കലക്ട്രേറ്റിലേക്ക് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടയില്‍ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ കാസര്‍കോട്ടെ ഡിവൈഎഫ്‌ഐ ബന്തടുക്ക വില്ലേജ് വൈസ് പ്രസിഡന്റ് പി ആര്‍ ഉഷയുടെ നില ഗുരുതരം. അടുത്തിടെ ഗര്‍ഭപാത്രം നീക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ ഇവരുടെ അടിവയറ്റിലെ മുറിവിലാണ് ആണ്‍പൊലീസുകാര്‍ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയത്.
മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍ ഉഷ. അവശനിലയിലായ ഉഷയെ(36) ബുധനാഴ്ചതന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലാത്തിയടിയും മുറിവിലെ ചവിട്ടും കൊണ്ട് ബോധരഹിതയായ ഇവരെ ശ്വാസതടസ്സം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. രാത്രി ബോധം വീണ്ടുകിട്ടിയെങ്കിലും ശ്വാസതടസം മാറിയില്ല. ശസ്ത്രക്രിയ അടുത്തിടെ കഴിഞ്ഞതിനാല്‍ നിരീക്ഷണം തുടരണമെന്നും ഛര്‍ദി തുടരുന്നത് ആശങ്കാജനകമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ ബന്തടുക്ക ഒന്നാം വില്ലേജ് വൈസ് പ്രസിഡന്റും സിപിഐ എം മലാംകുണ്ട് ബ്രാഞ്ച് സെക്രട്ടറിയുമായ ഉഷ ശസ്ത്രക്രിയയെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഒരുവിധം അസുഖം വിട്ടതിനെ തുടര്‍ന്നാണ് ബുധനാഴ്ചജ സമര രംഗത്തെത്തിയത്.

Keywords: Kasaragod, Police, Assault, Woman, Hospital



Like and Share, kvartha, Kerala, India, Malayalam News
Like KVARTHA on FACEBOOK
Like Kasargodvartha on FACEBOOK


0 comments:

Post a Comment

for MORE News select date here