ക്യാമറ തകര്‍ത്തതിനും എ.എസ്.ഐ.യെ ആക്രമിച്ചതിനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Mar 22, 2012, 10:27 IST
കാസര്‍കോട്: ഇടത് യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച നടന്ന കലക്ട്രേറ്റ് മാര്‍ച്ചിനിടെ പോലീസിന്റെ ക്യാമറ തല്ലിതകര്‍ത്തതിനും ബദിയഡുക്ക എ.എസ്.ഐ സുരേഷിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതിനും ഇടത് യുവജന സംഘടനാനേതാക്കളും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സിജി മാത്യു, രവീന്ദ്രന്‍, ശിവപ്രസാദ്, പ്രകാശന്‍, ജഗദീശന്‍, റഫീഖ് തുടങ്ങിയവര്‍ക്കും കണ്ടാലറിയാവുന്ന 145 ഓളം പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
Keywords: Kasaragod, Collectorate March, case, DYFI, ASI







