city-gold-ad-for-blogger

മകനെ നഷ്ടപ്പെട്ട ദൈനബി ഹജ്ജുമ്മയും ഉപ്പയുടെ വേര്‍പാടുമായി മൂന്ന് മക്കളും

മകനെ നഷ്ടപ്പെട്ട ദൈനബി ഹജ്ജുമ്മയും ഉപ്പയുടെ വേര്‍പാടുമായി മൂന്ന് മക്കളും
Abdul Azeez
ഉപ്പള: മക്കളുടെ വിദ്യാഭ്യസം, വീടിന്റെ ലോണ്‍, പ്ലസ്ടു കഴിഞ്ഞാല്‍ മകളുടെ കല്ല്യാണം ജമീലയുടെ മുമ്പില്‍ ജീവിതപ്രശ്‌നങ്ങളുടെ നിര നീണ്ടു നില്‍ക്കുന്നു. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഉപ്പള ഗേറ്റിന് സമീപത്തെ അബ്ദുല്‍ അസീസിനെ വിധി തട്ടിയെടുത്തത്. മംഗലാപുരം വിമാന ദുരന്തത്തില്‍ മരണപ്പെട്ട അബ്ദുല്‍ അസീസിന്റെ കുടുംബം ഇപ്പോഴും അതിന്റെ ആഘാതത്തില്‍ നിന്നും മോചനം നേടിയിട്ടില്ല.
കുടുംബവീട്ടിലാണ് അസീസിന്റെ ഭാര്യ ജമീലയും, മൂന്ന് മക്കളും താമസിക്കുന്നത്. ഭര്‍ത്താവിന്റെ ഉമ്മ ദൈനബി ഹജ്ജുമ്മ കൂടെയുള്ളത് അല്‍പം ആശ്വാസം പകരുന്നു. മകനെ നഷ്ടപ്പെട്ട ഉമ്മയുടെ കണ്ണീരും പ്രിയപ്പെട്ട ഉപ്പയുടെ വേര്‍പാടിന്റെ നൊമ്പരവുമായി കഴിയുന്ന മൂന്ന് മക്കളുടെ സങ്കടങ്ങളും ആരെയും വേദനപ്പെടുന്നു.

മകനെ നഷ്ടപ്പെട്ട ദൈനബി ഹജ്ജുമ്മയും ഉപ്പയുടെ വേര്‍പാടുമായി മൂന്ന് മക്കളും
ഉപ്പള ഗേറ്റിന് സമീപത്തെ അബ്ദുല്‍ അസീസിന്റെ പണിപൂര്‍ത്തിയാകാത്ത വീട്‌
മുമ്പ് സൗദി അരേബ്യയിലായിരുന്നു അസീസ്. ദുബായില്‍ ഒരു കമ്പനിയില്‍ രണ്ട് വര്‍ഷത്തോളമാണ് ജോലി ചെയ്തത്. ബാങ്കില്‍ നിന്നും ലോണെടുത്താണ് കുടുംബവീട് പണിതത്.  പ്ലസ്ടു പഠിക്കുന്ന നയിമുന്നിസ, 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് നവാലി, മൂന്നാം ക്ലാസ്സുകാരി ആയിഷത്ത് നാഫിന്നിസ എന്നിവര്‍ മക്കളാണ്. എയര്‍ ഇന്ത്യയുടെ 10 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാരിന്റെ രണ്ട് ലക്ഷവും, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് ലക്ഷത്തി രണ്ടായിരം രൂപയും മാത്രമാണ് ഈ കുടുംബത്തിന് ലഭിച്ചിട്ടുള്ളത്.

അത് നേരത്തെയുണ്ടായിരുന്ന കടം വീട്ടാനും, ബാങ്കിലെ ലോണടക്കാനും തികഞ്ഞില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയ എച്ച്.ഡി നാനാവതി ഇതുവരെയായി ഈ കുടുംബത്തെ നഷ്ടപരിഹാരം നല്‍കാനായി വിളിച്ചിട്ടില്ലെന്ന് ബന്ധുവായ മൊയ്തീന്‍ പറഞ്ഞു. സുപ്രീം കോടതിയുടെ വിധിയും കാത്ത് കഴിയുകയാണ് ഈ കുടുംബം.


ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമോ?

Keywords: Mangalore air crash, Story of Dainabi Hajjumma, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia