രോഗികളെ തേടി സ്‌നേഹപഥം പ്രയാണമാരംഭിച്ചു
Jan 9, 2012, 18:09 IST
![]() |
| നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന ആശുപത്രി സ്‌നേഹപഥം ജില്ലാ കലക്ടര്‍ വി.എന്‍ ജിതേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു |
ചെറുവത്തൂര്‍ കിഴക്കേ മുറിയിലായിരുന്നു ആദ്യ ദിനത്തിലെ സന്ദര്‍ശനം. ചൊവ്വാഴ്ച വലിയപറമ്പ, 11ന് പടന്ന, 12ന് തൃക്കരിപ്പൂര്‍, 13ന് പിലിക്കോട്, 14 കയ്യൂര്‍ ചീമേനി എന്നീ പഞ്ചായത്തുകളില്‍ കിടപ്പിലായ രോഗികളെ തേടി ആംബുലന്‍സ് എത്തും. ആംബുലന്‍സില്‍ ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് തുടങ്ങി 6 ജീവനക്കാരും ഇ സി ജി, ഓക്‌സിജന്‍, മെഡിസിന്‍ എന്നിവയും കരുതിയിട്ടുണ്ട്. പ്രതിവര്‍ഷം പത്ത് ലക്ഷം രൂപ ചിലവ് വരും. എന്‍ഡോ സള്‍ഫാന്‍, ബുദ്ധിമാന്ദ്യം, കാന്‍സര്‍, ബധിരത, മൂഖത, കരള്‍, വൃക്ക, അന്തത തുടങ്ങിയ രോഗികളെയാണ് ചികിത്സക്ക് പരിഗണിക്കുന്നത്.
Keywords: Kasaragod, Trikaripur, Nileshwaram, Ambulance, Cheruvathur, Collector, V.N Jithendran.







