city-gold-ad-for-blogger

നാനാവതിയുടെ വിളിയും കാത്ത് ഹസന്റെ കുടുംബം

നാനാവതിയുടെ വിളിയും കാത്ത് ഹസന്റെ കുടുംബം
Hassan
മേല്‍പറമ്പ്: എച്ച്.ഡി. നാനാവതി നഷ്ട പരിഹാരം നല്‍കുന്നതിനായി ഇതുവരെ വിളിച്ചിട്ടില്ലെന്ന് വിമാന ദുരന്തത്തില്‍ മരിച്ച മേല്‍പ്പറമ്പ് വള്ളിയോട് സ്വദേശി ഹസന്റെ സഹോദരന്‍ ഹുസൈന്‍ പറയുന്നു. തന്റെ ഇരട്ട സഹോദരനായ ഹസനെയാണ് മംഗലാപുരം വിമാനദുരന്തം തട്ടിയെടുത്തത്. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും കുടുംബം ഇത് വരെ മോചനം നേടിയിട്ടില്ല.

ഹസന്റെ വേര്‍പാട് ഭാര്യയ്ക്കും മക്കള്‍ക്കും ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല.
വള്ളിയോട്ടെ മുഹമ്മദ് കുഞ്ഞിയുടേയും ഖദീജയുടേയും മകനാണ് വിമാനദുരന്തത്തില്‍ മരണപ്പെട്ട ഹസന്‍. എയര്‍ ഇന്ത്യ, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ എന്നിവരില്‍ നിന്നായി ഇതുവരെ 15 ലക്ഷം രൂപയാണ് ഈ കുടുംബത്തിന് ആകെ ലഭിച്ചിട്ടുള്ളത്.  കളനാട്ടെ റൈഹാനയാണ് ഹസന്റെ ഭാര്യ. ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസ്‌ലമും, രണ്ടില്‍ പഠിക്കുന്ന ഫാത്തിമയും, നാലുവയസ്സുകാരി ഖദീജത്ത് ഹുഹൈമയും ഹസന്റെ മക്കളാണ്.

അന്തിമ നഷ്ടപരിഹാരം ലഭിക്കുന്നതിനായി കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകനെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് ഓട്ടോഡ്രൈവര്‍ കൂടിയായ സഹോദരന്‍ ഹുസൈന്‍ പറഞ്ഞു. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്ന നാനാവതിയുടെ കൂടിക്കാഴ്ചയ്ക്കുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല. ദുബായില്‍ നിന്നുള്ള ഹസന്റെ ശമ്പള സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളെല്ലാം റെഡിയാക്കിയിട്ടുണ്ട്.

-മാഹിന്‍ കുന്നില്‍


ബി.പി.എല്‍ കാര്‍ഡുണ്ടെങ്കില്‍ എയര്‍ ഇന്ത്യ സൗജന്യ വിമാന ടിക്കറ്റ് നല്‍കുമോ?

Keywords: Mangalore air crash, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia