കലോത്സവം കണ്ട് മടങ്ങുകയായിരുന്ന യുവാവിന് ബൈക്കപകടത്തില്‍ ഗുരുതരം
Jan 6, 2012, 10:42 IST
കാസര്‍കോട്: ചെര്‍ക്കളയില്‍ നടക്കുന്ന ജില്ലാ റവന്യൂസ്‌കൂള്‍ കലോത്സവം കണ്ട് മടങ്ങുകയായിരുന്ന യുവാവിന് ബൈ്ക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റു. ബദിയടുക്ക ബെളിഞ്ചയിലെ ബസുടമ മുഹമ്മദ് ഷാഫിയുടെ മകന്‍ സിറാജുദ്ദീനാണ്(24) ഗുരുതരമായി പരിക്കേറ്റത്. സിറാജുദ്ദീനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കലോത്സവം കണ്ട് മടങ്ങുമ്പോള്‍ ഏണിയാടി എന്ന സ്ഥലത്ത് വെച്ച് പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിറാജുദ്ദീനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
Keywords: Kasaragod, Cherkala, Bike-Accident, Injured







