സഞ്ചരിക്കുന്ന ആസ്പത്രിയും ആബുലന്‍സും സര്‍വ്വീസും ആരംഭിക്കുന്നു
Jan 24, 2012, 02:13 IST
ചെര്‍ക്കള: ചെര്‍ക്കള മുസ്‌ലിം ചാരിറ്റബിള്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ആസ്പത്രിയും ആംബുലന്‍സ് സര്‍വ്വീസും ആരംഭിക്കുന്നു. ആധുനിക രീതിയില്‍ തയ്യാറാക്കിയ സഞ്ചരിക്കുന്ന ആസ്പത്രി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിശ്ചിത ദിവസം സന്ദര്‍ശിച്ച് ഡോക്ടര്‍ പാവപ്പെട്ട രോഗികളെ പരിശോധിച്ച് മരുന്ന് നല്‍കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പാണക്കാട് ശിഹാബ് തങ്ങള്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ എന്ന പേരിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ചെര്‍ക്കളം അബ്ദുള്ള ചെയര്‍മാനും സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി ജനറല്‍ സെക്രട്ടറിയും അഡ്വ. സി.എന്‍.ഇബ്രാഹിം ട്രഷററുമായിട്ടുള്ള ചെര്‍ക്കള മുസ്‌ലിം ചാരിറ്റബിള്‍ ട്രസ്റ്റ് സഞ്ചരിക്കുന്ന ആസ്പത്രിക്കുപുറമെ മറ്റു ചില പരിപാടികളും നടത്താനുദ്ദേശിക്കുന്നുണ്ട്.
Keywords: ചെര്‍ക്കള, സഞ്ചരിക്കുന്ന ആസ്പത്രി, ആംബുലന്‍സ്, Cherkala, Ambulance,







