city-gold-ad-for-blogger

പതിനൊന്നുകാരിയെ 65 വയസുള്ള പ്രമുഖന്‍ ലൈംഗീകമായി പീഡിപ്പിച്ചു

പതിനൊന്നുകാരിയെ 65 വയസുള്ള പ്രമുഖന്‍ ലൈംഗീകമായി പീഡിപ്പിച്ചു
പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നീതി വേദി പ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താ സമ്മേളനം
കാസര്‍കോട്: പതിനൊന്നുകാരിയെ 65 വയസുള്ള പ്രമുഖന്‍ പീഡിപ്പിച്ചതായി പരാതി. ഉപ്പള പത്വാടിയിലെ പെണ്‍കുട്ടിയെയാണ് മൂന്ന് വര്‍ഷമായി 65 വയസുള്ള പ്രമുഖന്‍ പീഡിപ്പിച്ചു വന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ലൈംഗീകപിഡനം തെളിഞ്ഞതായും സൂചനയുണ്ട്. ജനകീയനീതിവേദി പ്രവര്‍ത്തകരാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രമുഖന്റെ വീട്ടില്‍ വീട്ടുകാരുടെ സഹായത്തിന് വേണ്ടി നിര്‍ത്തിയ പെണ്‍കുട്ടിയെയാണ് പ്രമുഖന്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് പ്രസവാനന്തര ശുശ്രൂഷയ്ക്കും മറ്റും വീടുകളില്‍ തങ്ങുന്നതിനാല്‍ മകളെ യത്തീംഖാനയില്‍ അയക്കാന്‍ തീരുമാനിച്ചപ്പോള്‍ മൂന്ന് വര്‍ഷം മുമ്പ് പ്രമുഖന്‍ ഭാര്യയ്ക്ക് സഹായത്തിനായി കുട്ടിയെ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലും മദ്രസയിലും അയക്കാമെന്ന് അറിയിച്ചതിനാലാണ് മാതാവ് മകളെ പ്രമുഖന്റെ വീട്ടില്‍ നിര്‍ത്തിയത്. പ്രമുഖന്റെ പീഡനവിവരം നേരത്തെ മദ്രസാ അധ്യാപകനോട് പെണ്‍കുട്ടി പറഞ്ഞിരുന്നുവെങ്കിലും അധ്യാപകന്‍ വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെകൊണ്ട് സത്യം ചെയ്യിപ്പിക്കുകയായിരുന്നു.15 ദിവസം മുമ്പ് പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥം ഉണ്ടായതിനെ തുടര്‍ന്ന് മാതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോഴാണ് പീഡന വിവരം പുറത്തായത്. 

ഇതേ തുടര്‍ന്ന് കാസര്‍കോട് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നിസാരവകുപ്പ് അനുസരിച്ച് പ്രമുഖനെതിരെ കേസെടുക്കുകയായിരുന്നു. ഇതിനിടയില്‍ പ്രമുഖന്‍ പെണ്‍കുട്ടിയുടെ മാതാവിനെ സമീപിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കമെന്ന് പറഞ്ഞ് ഒരു അഭിഭാഷകന്റെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോയി കേസ് പിന്‍വലിക്കുന്നതായി ഒപ്പിട്ട് വാങ്ങിയിരുന്നു. ഇതിന് ശേഷവും കുട്ടിക്ക് ശാരീരികാസ്വാസ്ഥം ഉണ്ടായതിനെ തുടര്‍ന്ന് ജനകീയനീതിവേദി പ്രവര്‍ത്തകരെ സമീപിച്ച് മാതാവ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസും മറ്റും പെണ്‍കുട്ടിയെ പീഡിപ്പച്ച പ്രമുഖനെ സംരക്ഷിക്കുകയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

Keywords: Molestation, Girl, Kasaragod, Uppala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia