രോഹിണിയുടെ വീട്ടില്‍ ദുരന്തം തുടര്‍ക്കഥ
Dec 24, 2011, 12:19 IST
ഉദുമ: മുതിയക്കാല്‍ രോഹിണിയുടെ വീട്ടില്‍ മരണം തുടര്‍ക്കഥയാവുന്നു. മൂന്ന് മക്കളെ സമ്മാനിച്ച് ചെറുപ്രായത്തില്‍ തന്നെ ഭര്‍ത്താവ് ഭാസക്കരന്‍ മരച്ചതോടെ രോഹിണി വിധവയായി. പട്ടിണിയുടെ കൂടെ തന്റെ സമ്മാനമായ മൂന്ന് കുരുന്നുകളേയും രോഹിണി വളര്‍ത്തി വലുതാക്കിയെങ്കിലും അടുത്ത അകാലമരണം നിഴല്‍ പരത്തിയത് 2009 സെപ്തംബര്‍ 27നായിരുന്നു. ഇളയ സന്ധതി മനോജ് (23) മുതിയക്കാല്‍ പുഴയിലെ ചിങ്ങനീരില്‍ ഒലിച്ചു പോയത് രോഹിണിയുടെ സ്വപ്നവും കൊണ്ടായിരുന്നു. ശേഷിക്കുന്ന വിനോദി(28)നെയാണ് കോട്ടിക്കുളം റെയില്‍വേ ട്രാക്കില്‍ പള്ളത്തിനടുത്ത് ശനിയാഴ്ച രാവിലെ മരിച്ചു നിലയില്‍ കണ്ടെത്തിയത്. ഒരു കൈത്താങ്ങായി കൂടെയുണ്ടായിരുന്ന സഹോദരന്‍ പീതാംബരന്‍ (40)നെ ക്ഷയരോഗം പിടിപെട്ട് മരണം കൂട്ടി കൊണ്ടു പോയത് ഈ അടുത്താണ്. രോഹിണിയുടെ ഏക മകള്‍ അനിത (24) ആദ്യ പ്രസവത്തിനായി വീട്ടില്‍ വന്നിരിക്കുകയാണ്. അവളിലൂടെ വേണം രോഹിണിക്ക് ഇനി തന്റെ തലമുറ നിലനിര്‍ത്താന്‍. പൂര്‍ണ ഗര്‍ഭിണിയായ അനിതയെ ഇനിയും സഹോദരന്റെ മരണ വിവരം അറിയിച്ചിട്ടില്ല.
കടുത്ത ദാരിദ്യത്തില്‍ നിന്നും കരകയറാന്‍ മാര്‍ഗമില്ലാതെ സമൂഹത്തിന്റെ മുമ്പില്‍ ചോദ്യചിന്ഹമായി നില്‍ക്കുന്ന രോഹിണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ അവശ്യപ്പെടുന്നു.
കടുത്ത ദാരിദ്യത്തില്‍ നിന്നും കരകയറാന്‍ മാര്‍ഗമില്ലാതെ സമൂഹത്തിന്റെ മുമ്പില്‍ ചോദ്യചിന്ഹമായി നില്‍ക്കുന്ന രോഹിണിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ അവശ്യപ്പെടുന്നു.







