city-gold-ad-for-blogger

ശാപമോക്ഷം കാത്ത് ഇടയിലെക്കാട് ടൂറിസം ഇന്‍ഫോര്‍മേഷന്‍ സെന്റര്‍

ശാപമോക്ഷം കാത്ത് ഇടയിലെക്കാട് ടൂറിസം ഇന്‍ഫോര്‍മേഷന്‍ സെന്റര്‍
കാട് കയറി നശിക്കുന്ന ഇടയിലെക്കാട് ടൂറിസം ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ കെട്ടിടം

തൃക്കരിപ്പൂര്‍: വലിയപറമ്പിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് വെളിച്ചം പകരാനായി ഇടയിലെക്കാട് നിര്‍മ്മിച്ച ടൂറിസം ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ കെട്ടിടം കാടുകയറി നശിക്കുന്നു. ഇടയിലെക്കാട് ദ്വീപിനെ തൃക്കരിപ്പൂരുമായി ബന്ധിപ്പിക്കുന്ന ബണ്ടിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ടൂറിസം ഇന്‍ഫോര്‍മേഷന്‍ സെന്ററിനായി നിര്‍മ്മിച്ച കെട്ടിടം ഒന്നര വര്‍ഷം മുമ്പാണ് ഉദ്ഘാടനം ചെയത്തത്.

എന്നാല്‍ പിന്നീട് വിനോദ സഞ്ചാര വകുപ്പ് അധികൃതര്‍ ഇവിടെയ്ക്ക് തിരിഞ്ഞു നോക്കിയില്ല. ജൈവ വൈവിധ്യങ്ങളുടെ കലവറയായ വലിയപറമ്പിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ കണക്കിലെടുത്ത് ബി ആര്‍ ഡി സിയുടെ നേതൃത്വത്തില്‍ പതിനാല് സെന്റ് ഭൂമിയില്‍ ഏഴര ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ കവ്വായി കായലോരത്തെ ടൂറിസം ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വളരെയേറെ ഉപകാരപ്രദമാകുന്ന തരത്തില്‍ നിര്‍മ്മിച്ചുവെങ്കിലും ഇഴജന്തുക്കളും തെരുവ് നായ്ക്കളും കുറുക്കന്‍മാരുമടക്കമുള്ളവയുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. 

മതിലിന് മുകളിലെ കൈവരികള്‍ തകര്‍ന്ന അവസ്ഥയിലാണ്. രാത്രി കാലങ്ങളില്‍ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. 24 കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന വലിയപറമ്പ് ദീപും ഇടയിലെക്കാട് കാവും അവിടുത്തെ അപൂര്‍വ്വയിനം പക്ഷികളേയും വാനരക്കൂട്ടത്തേയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വിവര സന്ദേശ കേന്ദ്രം എത്രയും പെട്ടെന്ന് തുറക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാരും വിനോദ സഞ്ചാരികളും ആവശ്യപ്പെടുന്നു.

Keywords: Idayilakkad,Tourisam-Information-Centre, Kasaragod, Trikaripur

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia