കാസര്‍കോടിന് നഷ്ടമായത് നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെ
Dec 30, 2011, 12:42 IST
ജനങ്ങളുടെയും പ്രവാസികളുടെയും എല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരങ്ങള്‍ ഉണ്ടാക്കുന്ന നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകനെയാണ് എന്‍.എ.സുലൈമാന്റെ മരണത്തോടെ കാസര്‍കോടിന് നഷ്ടമായത്. അന്തരിച്ച ഐഎന്‍എല്‍ അഖിലേന്ത്യാ പ്രസിഡന്റ് ഇബ്‌റാഹിം സുലൈമാന്‍ സേട്ടിന്റെ ആദര്‍ശ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായാണ് എന്‍.എ.സുലൈമാന്‍ ഐഎന്‍എല്ലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. സുലൈമാന്‍ സേട്ടുമായി വളരെയേറെയുള്ള ആത്മബന്ധമാണ് എന്‍.എന്‍.സുലൈമാനും അദ്ദേഹത്തിന്റെ കുടുംബത്തിനുമുണ്ടായിരുന്നത്. കാസര്‍കോട്ടെത്തിയപ്പോഴെല്ലാം സുലൈമാന്‍ സേട്ട് എന്‍.എ.സുലൈമാന്റെ വീട്ടില്‍ കയറാതെ മടങ്ങിയിട്ടില്ല. എന്‍.എ സുലൈമാന്റെ മകനുമായും കുടുംബമായും വളരെയടുത്ത ആത്മബന്ധമാണ് വെച്ചു പുലര്‍ത്തിയിരുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് എന്‍.എ.നെല്ലിക്കുന്നിനോടൊപ്പം എന്‍.എ.സുലൈമാന്‍ മുസ്ലീംലീഗില്‍ എത്തിയത്. നാഷണല്‍ ലീഗില്‍ എത്തിയത് മുതല്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെ വലംകൈയായാണ് എന്‍.എ.സുലൈമാന്‍ പ്രവര്‍ത്തിച്ചത്.
Keywords: Article, N.A Sulaiman, Kunhikannan Muttath
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് എന്‍.എ.നെല്ലിക്കുന്നിനോടൊപ്പം എന്‍.എ.സുലൈമാന്‍ മുസ്ലീംലീഗില്‍ എത്തിയത്. നാഷണല്‍ ലീഗില്‍ എത്തിയത് മുതല്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യുടെ വലംകൈയായാണ് എന്‍.എ.സുലൈമാന്‍ പ്രവര്‍ത്തിച്ചത്.
രാഷ്ട്രീയപ്രവര്‍ത്തനത്തോടൊപ്പം മത-സാമൂഹ്യ-സാംസ്‌ക്കാരിക രംഗങ്ങളിലും പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടിയും എന്‍.എ.സുലൈമാന്‍ അഹോരാത്രം പ്രവര്‍ത്തിച്ചിരുന്നു. മംഗലാപുരം വിമാനദുരന്തമുണ്ടായപ്പോള്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനും അവര്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കുന്നതിനും എന്‍.എ.സുലൈമാന്‍ നടത്തിയ സേവനങ്ങള്‍ മഹത്തരമായിരുന്നു. എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ചടക്കമുള്ള സമരപരിപാടികളിലും സജീവമായി ഇടപെട്ടിരുന്നു. സര്‍വ്വതും നഷ്ടപ്പെട്ടവരോട് വിലപേശല്‍ നടത്തുന്ന എയര്‍ഇന്ത്യയുടെയും മറ്റും നടപടിയെ തുറന്ന് എതിര്‍ത്തവരില്‍ എന്‍.എ.സുലൈമാന്‍ മുന്‍പന്തിയിലായിരുന്നു. മണലാരണ്യം സ്വപ്‌നം കണ്ട് ഗള്‍ഫ് നാടുകളിലും വിദേശരാജ്യങ്ങളിലും ജോലിക്ക് പോയവര്‍ക്ക് വേണ്ടി താങ്ങുംതണലുമായി പ്രവര്‍ത്തിക്കാന്‍ എന്‍.എ സുലൈമാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അയാട്ട റീജ്യണല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവാസികളോട് അധികൃതര്‍ കാട്ടുന്ന ദ്രോഹ നടപടികള്‍ക്കെതിരെ എന്‍.എ സുലൈമാന്‍ നിരന്തരം ശബ്ദിച്ചിരുന്നു.
മംഗലാപുരം വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതിലും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിലും സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു. മുംബൈയിലും കാസര്‍കോട്ടുമായി ട്രാവല്‍രംഗത്ത് എന്‍.എ.സുലൈമാന്‍ നടത്തിവന്ന സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിദേശത്ത് പോയ ഒരാളും മറക്കാനിടയില്ല. പുണ്യമായ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്ക് സൗജന്യ സേവനങ്ങള്‍ നല്‍കുന്നതില്‍ എന്‍.എ.സുലൈമാനും അദ്ദേഹം നേതൃത്വം നല്‍കുന്ന മൗലവി ട്രാവല്‍സും നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മുസ്ലീംസമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നിസ്തുലമായ പ്രവര്‍ത്തനമാണ് എന്‍.എ.സുലൈമാന്‍ നടത്തിവന്നത്.
ദഖീറത്ത് ഉഖ്‌റ സംഘം ജനറല്‍ സെക്രട്ടറി എന്ന നിലയിലും മുസ്ലീംസര്‍വ്വീസ് സൊസൈറ്റി ജില്ലാ വൈസ്പ്രസിഡന്റ് എന്ന നിലയിലും എന്‍.എ.സുലൈമാന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. നിരവധി പള്ളികളുടെയും യതീംഖാനകളുടെയും ഭാരവാഹിയെന്ന നിലയില്‍ കഴിവുറ്റ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. പാവപ്പെട്ട നിരവധിപേര്‍ക്ക് കഴിയാവുന്ന സഹായങ്ങള്‍ എന്‍.എ.സുലൈമാന്‍ ചെയ്തുകൊടുത്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരെയും അറിയിച്ചിരുന്നില്ല. കാസര്‍കോടിന്റെ വികസന കാര്യങ്ങളിലും റെയില്‍വേ യാത്രാക്കാരുടെ അസൗകര്യങ്ങളിലും നേരിട്ട് ഇടപെട്ട് പ്രവര്‍ത്തിച്ചിരുന്നു. എന്‍.എ.സുലൈമാന്റെ വിയോഗം കാസര്‍കോട്ടുകാര്‍ക്ക് പുറമെ പ്രവാസികള്‍ക്കാണ് തീരാനഷ്ടമായി മാറിയിട്ടുള്ളത്.
![]() |
| 2009-ല്‍ കാസര്‍കോട് പ്രസ്‌ക്ലബ് ബില്‍ഡിംഗില്‍ കാസര്‍കോട് വാര്‍ത്താ ഓഫീസ് ഉദ്ഘാടനത്തോടനുന്ധിച്ച് നടന്ന പോര്‍ട്ടല്‍ ലോഞ്ചിംഗ് ചടങ്ങില്‍ എന്‍ എ സുലൈമാന്‍ |









