city-gold-ad-for-blogger
Aster MIMS 10/10/2023

ഗുരുവായൂര്‍ സത്യാഗ്രഹം 80-ാം വാര്‍ഷികവും കെ.മാധവനെ ആദരിക്കലും

കാഞ്ഞങ്ങാട്: ഗുരുവായൂര്‍ ക്ഷേത്രസത്യാഗ്രഹസമരത്തിന്റെ എണ്‍പതാം വാര്‍ഷികവും ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തവരില്‍ ഇന്ന് ജീവിച്ചിരിപ്പുളള പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ.മാധ വനെ ആദരിക്കലും, ഡിസംബര്‍ 2-ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. കെ. മാധവേട്ടന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനവും കേരള ഫിലിംഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മാധവേട്ട നെക്കുറിച്ച് തയ്യാറാക്കിയ ധര്‍മ്മസമരങ്ങളുടെ സഹയാത്രികന്‍ എന്ന ഡോക്യൂമെന്ററിപ്രകാശനവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് കെ.മാധവന്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

രണ്ടിന് വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് മാധവേട്ടനെ ആദരിക്കും. പി കരുണാകരന്‍ എം.പി.അദ്ധ്യക്ഷത വഹിക്കും.

ഗുരുവായൂര്‍ സത്യാഗ്രഹം 80-ാം വാര്‍ഷികവും  കെ.മാധവനെ ആദരിക്കലുംപുസ്തകപ്രകാശനവും ആദരഭാഷണവും, മുന്‍സ്പീക്കര്‍ വി.എം. സുധീരനും ഡോക്യുമെന്ററി പ്രകാശനവും, ഉപഹാരസമര്‍പ്പണവും മുന്‍മന്ത്രി ബിനോയ് വിശ്വവും നിര്‍വ്വഹിക്കും. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ: പി.കെ. മൈക്കിള്‍ തരകന്‍ പുസ്തകവും, ഫൗണ്ടേഷന്‍ ട്രഷറര്‍ അഡ്വ: സി.കെ. ശ്രീധരന്‍ ഡോക്യുമെന്ററി സി.ഡി.യും ഏറ്റുവാങ്ങും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. സ്വാഗതം പറയും.


മാധവേട്ടന്റെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡോ: പി.രാധികമേനോന്‍ വിവര്‍ത്തനാനുഭവം അവതരിപ്പിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:പി.പി. ശ്യാമളാദേവി, ജില്ലാ കലക്ടര്‍, കെ.എന്‍. സതീഷ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീനാതാജുദ്ദീന്‍, കെ.വെളുത്തമ്പു, കെ.പി.സതീഷ്ചന്ദ്രന്‍, പി.ഗംഗാധരന്‍ നായര്‍, ടി.കൃഷ്ണന്‍, പി.മുഹമ്മദ്കുഞ്ഞിമാസ്റ്റര്‍, അഡ്വ:കെ.പുരുഷോത്തമന്‍, മടിക്കൈ കമ്മാരന്‍, എ.വി.രാമകൃഷ്ണന്‍, ബി. സുകുമാരന്‍, ടി.കെ. നാരായണന്‍, ടി.മുഹമ്മദ് അസ്‌ലം, കെ.രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.


ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്‍ണ്ട് അഡ്വ: കെ.പുരുഷോത്തമന്‍, ജന:സെക്രട്ടറി കെ.രാധാകൃഷ്ണന്‍ നായര്‍, ട്രഷറര്‍ അഡ്വ: സി.കെ. ശ്രീധരന്‍, സെക്രട്ടറി ടി.കെ.നാരായണന്‍ അംഗങ്ങളായ മടിക്കൈ കമ്മാരന്‍, എ.വി.രാമകൃഷ്ണന്‍, ടി.മുഹമ്മദ് അസ്‌ലം, കുഞ്ഞമ്പുപൊതുവാള്‍ മാസ്റ്റര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.




Keywords: Guruvayoor Satyagraha, Kanhangad, Kasaragod, K Madhavan, Honoring, Kerala News, Malayalam News, Kasaragod News

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL