കലണ്ടര്‍ നേഹ തന്നെ
Dec 15, 2011, 12:30 IST
![]() |
| നേഹ വല്യുപ്പ കെ.എ. അബ്ദുല്‍ ഗഫൂറിന്റെയും പിതാവ് ഗമാല്‍ റിയാസിനുമൊപ്പം |
നൂറുവര്‍ഷം മുന്നോട്ടോ, പിന്നോട്ടോ ഉള്ള ഒരു തീയ്യതി പറഞ്ഞാല്‍ അന്ന് ഏത് ദിവസമാണ് എന്ന് നേഹ നിമിഷങ്ങള്‍ക്കകം പറയും. നാനൂറ് വര്‍ഷം പിന്നോട്ടുള്ള തീയ്യതികളുടെയും ദിവസം ഗണിച്ചെടുക്കാന്‍ നേഹക്ക് കടലാസും പേനയും പോലും വേണ്ട. മനസ്സില്‍ കണക്കുകൂട്ടി മിനുട്ടുകള്‍ക്കുള്ളില്‍ ഉത്തരം പറയും. പ്രമുഖ കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ ഉദുമ മുല്ലച്ചേരിയിലെ ഗഫൂര്‍ മാസ്റ്ററുടെ മകന് ഗമാല്‍ റിയാസിന്റെയും കളനാട്ടെ പരേതനായ ടി.എച്ച്. മുഹമ്മദ്കുഞ്ഞി ഹാജിയുടെ മകള്‍ ശഹനാസിന്റെയും മകളായ നേഹ ജനിച്ചത് 2002 ജൂണ്‍ 15-നാണ്. ആ ദിവസം ഒരു ശനിയാഴ്ച ആയിരുന്നു എന്ന് നേഹ സ്വയം സാക്ഷ്യപ്പെടുത്തുന്നു.
സ്കൂള്‍ അസംബ്ലി വിളിച്ച് ചേര്‍ത്ത് ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദറിന്റെ സാന്നിദ്ധ്യത്തില്‍ കുട്ടികള്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും നേഹ ഉത്തരം നല്കി. പഞ്ചായത്ത് സാധ്യമായ എല്ലാ പ്രോത്സാഹനവും നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഇത്തരം കഴിവുകള്‍ ഉള്ള മുതിര്‍ന്നവര്‍ ഉണ്ടായേക്കാമെങ്കിലും യാതൊരു വിദഗ്ദ്ധ പരിശീലങ്ങളോ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള മനശാസ്ത്ര വഴികളോ പരിചയമില്ലാത്ത ഒരു എല്‍.പി.സ്ക്കൂള് വിദ്യാര്‍ത്ഥിനി നൂറ് വര്‍ഷം മുന്നോട്ടും നൂറു വര്‍ഷം പിറകോട്ടും ദിവസങ്ങള്‍ കണക്കുകൂട്ടി എടുക്കുന്നത് അത്ഭുതമാണ്.
ഒമ്പതു വയസുവരെ നേഹ രക്ഷിതാക്കള്‍ ക്കൊപ്പം ഷാര്‍ജയിലായിരുന്നു. അറബ് പത്രമായ അല്‍-ഖലീജിന്റെ ഇംഗ്ലീഷ് പതിപ്പായ ഗള്‍ഫ് ടുഡെയില്‍ സീ നിയര്‍ ഡിസൈനറായിരുന്നു റിയാസ്. ആറു മാസമായി നേഹ നാട്ടില്‍ പഠിക്കാ ന് തുടങ്ങിയിട്ട്. രണ്ട് വര്‍ഷം മുമ്പ് ഒരു മാസം അവധിക്ക് നാട്ടിലേക്ക് വന്നപ്പോള്‍ റിയാസിന്റെ സഹോദരി ഷാലിനയുടെ വീട്ടില്‍ നേഹ താമസിച്ചിരുന്നു. അവിടെ വെച്ച് കലണ്ടറില്‍ ദിവസങ്ങളും മാസങ്ങളും കണക്ക് കൂട്ടിയുള്ള കളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ പ്ലസ്ടുവിന് പഠിക്കുന്ന ഷാലീനയുടെ മകള്‍ ഫര്‍സീനയാണ് നേഹയുടെ കഴിവ് ആദ്യം കണ്ടെത്തിയത്.
ഒരു മാസത്തെ തീയ്യതിയുടെ ദിവസങ്ങള്‍ കൃത്യമായ നേഹ പറഞ്ഞപ്പോള്‍ കൂടുതല്‍ മാസങ്ങളുടെ ദിവസങ്ങള്‍ ചോദിക്കുകയും എല്ലാത്തിനും ശരിയായി ഉത്തരം നല്‍കിയതോടെയാണ് നൂറും ആയിരവും വര്‍ഷങ്ങള്‍ പഴക്കമുള്ള തീയ്യതികളുടെ ദിവസങ്ങള്‍ പറയാന്‍ കഴിയുമെന്ന് മനസിലായതെന്ന് പിതാവ് റിയാസ് പറഞ്ഞു. ആയിരം മുമ്പത്തെ തിയ്യതികളുടെ ദിവസം ചോദിച്ചാല്‍ ഉത്തരത്തിന് ചിലപ്പോള്‍ ഒരു മിനിറ്റ് സമയം വേണ്ടിവരും. അല്ലാത്ത ദിവസങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ടപ്പേ..... യെന്ന് പോലെയാണ് ഉത്തരം.
ബാപ്പയുടെയും ഉമ്മയുടെയും പ്രോത്സാഹനം നേഹയുടെ കഴിവ് പുറത്തെടുക്കാന്‍ സഹായകമായി. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കെ.എ അബ്ദുല്‍ ഗഫൂറിന്റെ മകന്റെ മകള്‍കൂടിയായ നേഹ ചിത്രരചനയിലും, മറ്റ് പാഠ്യേതരവിഷയങ്ങളിലും, പഠനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകര്‍ ചോദിച്ച തീയ്യതികള്ക്കും കൃത്യമായ ദിവസം പറഞ്ഞ് നേഹ കഴിവ് തെളിയിച്ചു.
ഇതു സംബന്ധമായി സ്കൂള്‍ അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. വിജയന് കരിപ്പാല്‍, പി.ടി.എ പ്രസിഡന്റ് സി.എല്‍. ഹമീദ്, വൈസ് പ്രസിഡന്റ് എന്‍.എ അബ്ദുല്‍ നാസര്‍, നേഹയുടെ പിതാവ് ഗമാല്‍ റിയാസ്, ക്ലാസ് ടീച്ചര്‍ അനുരാധ, നേഹയുടെ വല്യുപ്പ കെ.എ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.
Photo: R.K Kasaragod
Keywords: Calendar, Kasaragod, Press meet, Apsara school, Koliyadukkam, Neha, Neha Gamal Riyas Mullachety, Udma, Cartoonist Abdul Gafoor, Shahnas, Dr. Vijayan Karippal, C.L Hameed, Class teacher Anuradha, N.A Abdul Naser, Human Calendar, Instant-Calendar.










