ചിത്താരി സൗത്ത് ജിഎല്‍പി സ്‌കൂള്‍ റോഡ് നിര്‍മ്മാണം ആരംഭിച്ചു
Nov 4, 2011, 16:08 IST
കാഞ്ഞങ്ങാട്: ചിത്താരി സൗത്ത് ജിഎല്‍പി സ്‌കൂളിലേക്ക് പുതുതായി നിര്‍മ്മിക്കുന്ന റോഡിന്റെ ഉദ്ഘാടനം സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി.എം.ഖാദര്‍ഹാജി നിര്‍വ്വഹിച്ചു. നാട്ടുകാരുടെയും പിടിഎയുടെയും ജമാഅത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് റോഡ് നിര്‍മ്മാണം തുടങ്ങുന്നത്. പഞ്ചായത്ത് മെംബര്‍ ബാലന്‍, എം.കെ.മുഹമ്മദ്കുഞ്ഞി, റോഡ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.അസീസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പങ്കജാക്ഷി എന്നിവര്‍ പ്രസംഗിച്ചു.
Keywords: GLPS, Chithari, Road, inauguration, Kasaragod







