സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവര്‍ഷത്തെ കണികണ്ട് മലയാളികള്‍ക്ക് വിഷു ആഘോഷം
Apr 14, 2017, 14:38 IST
കാസര്‍കോട്: (www.kasargodvartha.com 14.04.2017) കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവര്‍ഷത്തെ കണികണ്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കുന്നു. പുതുവസ്ത്രങ്ങളണിഞ്ഞും പടക്കം പൊട്ടിച്ചും വലുപ്പ - ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും വിഷു ആഘോഷത്തില്‍ മുഴുകി. കനത്ത വേനല്‍ ചൂടായിരുന്നിട്ടും ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവ് വരുത്തിയില്ല. ക്ഷേത്രങ്ങളില്‍ കണികാണാന്‍ നല്ല തിരക്കായിരുന്നു.
തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ, മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്‍മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി. കണി കഴിഞ്ഞാല്‍ പിന്നെ വിഷുക്കൈനീട്ടം. അതുകഴിഞ്ഞാല്‍ പിന്നെ വിഭവ സമൃദ്ധമായ സദ്യ. കാലം എത്രമാറിയാലും ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവുവരുത്തില്ല മലയാളികള്‍.
പ്രവാസികളും സമൃദ്ധിയുടെ വിഷു ആഘോഷിച്ചു. വിഷു കണി ഒരുക്കാനുള്ള സാധനങ്ങളെല്ലാം ഇന്ന് വിദേശ രാജ്യങ്ങളിലും ലഭ്യമാണ്. ചിലര്‍ അവധിയെടുത്ത് വിഷു ആഘോഷിക്കുമ്പോള്‍ മറ്റു ചിലര്‍ ജോലിക്ക് മുമ്പ് രാവിലെയുള്ള ചെറിയ ഇടവേളയില്‍ കണിയൊരുക്കി. എല്ലാ വായനക്കാര്‍ക്കും കാസര്‍കോട് വാര്‍ത്തയുടെ വിഷു ആശംസകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Celebration, Kerala, Religion, News, Vishu Celebration.