അമേരിക്ക ഇസ്ലാമിനെതിരെ യുദ്ധം ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല: ഒബാമ
Sep 12, 2011, 13:48 IST
വാഷിംഗ്ടണ്‍: അമേരിക്ക ഒരിക്കലും ഇസ്ലാമിനെതിരെ യുദ്ധം ചെയ്തിട്ടില്ലെന്നും ഇനിയൊരുക്കലും യുദ്ധം ചെയ്യുകയില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. നിരവധി രാജ്യങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കുകയും നിരവധി രാജ്യങ്ങളില്‍ ആക്രമണമഴിച്ചുവിടുകയും ചെയ്ത അല്ക്വയ്ദക്കെതിരെയാണ് അമേരിക്കയും സഖ്യരാജ്യങ്ങളും യുദ്ധം
ചെയ്യുന്നതെന്നും ഒബാമ പറഞ്ഞു. സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ 10ം വാര്‍ഷീകത്തോടനുബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനത്തിലാണ് ഒബാമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സെപ്റ്റംബര്‍ 11ലെ ഭീമരാക്രമണം അമേരിക്കന്‍ ജനതയ്ക്കെതിരായ ആക്രമണമായിരുന്നില്ല മറിച്ച്, ലോകത്തോടും മാനുഷീകമൂല്യങ്ങളോടുമുള്ള വെല്ലുവിളിയായിരുന്നെന്ന് ഒബാമ ചൂണ്ടിക്കാട്ടി.വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഈ സംഭവത്തെ ലോകം ഒറ്റക്കെട്ടായാണ് ഓര്‍ക്കുക. ഭീകരാക്രമണത്തിനു ഇരയായവര്‍ക്കു വേണ്ടി വിവിധ രാജ്യങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും മറ്റും നടക്കും. ദാരുണമായ ഈ സംഭവത്തില്‍ നിന്ന് കരകയറുന്നതില്‍ ലോകത്തിന്റെ പല കോണുകളിലുള്ളവരും അമേരിക്കയെ പിന്തുണച്ച കാര്യം ഒരിക്കലും വിസ്മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.