city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ukrainian Churches Damaged | 113 പള്ളികള്‍ റഷ്യന്‍ ഷെലാക്രമണത്തില്‍ തകര്‍ന്നതായി സെലെന്‍സ്‌കി

കീവ്: (www.kasargodvartha.com) ഇതുവരെ 113 പള്ളികള്‍ റഷ്യന്‍ ഷെലാക്രമണത്തില്‍ (Russian shelling) തകര്‍ന്നതായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. രണ്ടാം ലോകമഹായുദ്ധത്തെ ചെറുത്ത പുരാതന പള്ളികളാണ് റഷ്യന്‍ അധിനിവേശത്തില്‍ നിലംപൊത്തിയതെന്നും 1991ന് ശേഷം നിര്‍മിച്ചവയും തകര്‍ന്ന പള്ളികളുടെ പട്ടികയില്‍ ഉണ്ടെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.

അതേസമയം, കിഴക്കന്‍ മേഖലയായ സിവീയറോഡോനെസ്റ്റ്‌സ്‌ക് നഗരത്തില്‍ റഷ്യ കയ്യേറിയതിന്റെ 20% യുക്രൈന്‍ തിരിച്ചുപിടിച്ചു. പ്രധാന യുദ്ധമുഖമായി മാറിയ ഈ നഗരത്തില്‍ യുക്രെയ്ന്‍ സേനയ്ക്ക് കൂടുതല്‍ ആയുധവും മറ്റു സന്നാഹങ്ങളും എത്താതിരിക്കാനായി സെവെര്‍സ്‌കി ഡോണെറ്റ്‌സ് നദിയിലെ പാലങ്ങള്‍ ഒന്നൊന്നായി റഷ്യ തകര്‍ക്കുകയാണ്. റഷ്യന്‍ സേനയ്ക്ക് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നു ലുഹാന്‍സ്‌ക് ഗവര്‍ണര്‍ സെര്‍ഹെയ് ഗയ്ദായ് പറഞ്ഞു.

Ukrainian Churches Damaged | 113 പള്ളികള്‍ റഷ്യന്‍ ഷെലാക്രമണത്തില്‍ തകര്‍ന്നതായി സെലെന്‍സ്‌കി

നദിക്കരയിലെ സ്വിയത്തോഗാര്‍സ്‌കി ക്രിസ്തീയ ആശ്രമത്തിന്റെ ഭാഗമായുള്ള തടിയില്‍ തീര്‍ത്ത പുരാതന ഓര്‍തഡോക്‌സ് പള്ളി തീപിടിത്തത്തില്‍ നശിച്ചു. ആശ്രമ സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടായിരുന്നെന്ന് സാംസ്‌കാരിക മന്ത്രി ഒലെക്‌സാന്‍ഡര്‍ തകാചെന്‍കോ പറഞ്ഞു.

Keywords: News, World, Top-Headlines, Russia, Ukraine, Ukraine war, Attack, Zelensky: 113 Ukrainian churches damaged, destroyed by Russian shelling.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia