പരിശീലനത്തിനിടെ ഹാമര്‍ തലയ്ക്ക് വീണ് ചികിത്സയിലായിരുന്ന യൂത് ഒളിംപ്യന്‍ വിടവാങ്ങി
ഹവാന: (www.kasargodvartha.com 30.07.2021) പരിശീലനത്തിനിടെ ഹാമര്‍ തലയ്ക്ക് വീണ് ചികിത്സയിലായിരുന്ന യൂത് ഒളിംപ്യനും ക്യൂബന്‍ അത്‌ലറ്റുമായ അലഗേന ഓസോറിയോ വിടവാങ്ങി. ക്യൂബന്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റ്യൂടാണ് വ്യാഴാഴ്ച ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഏപ്രിലില്‍ പരിശീലനത്തിനിടെ താരത്തിന്റെ തലയില്‍ ഹാമര്‍ പതിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
തലയ്ക്ക് കാര്യമായ പരിക്ക് സംഭവിച്ചിരുന്നുവെന്നാണ് ദ ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്യുന്നത്. 2018 ബ്രൂണേസ് അയേസില്‍ നടന്ന യൂത്ത് ഒളിംപിക്‌സില്‍ ഇവര്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. പാന്‍ അമേരികന്‍ അന്‍ഡര്‍ 20 ചാമ്പ്യന്‍ഷിപില്‍ രണ്ട് കൊല്ലം മുമ്പ് വെങ്കലവും നേടിയിരുന്നു. അത്‌ലറ്റിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നാണ് ക്യൂബന്‍ ദേശീയ സ്‌പോര്‍ട്‌സ് ഇന്‍സ്റ്റ്യൂട് മേധാവി ഓസാള്‍ഡോ വെന്റോ അറിയിച്ചത്.
Keywords: World, News, Top-Headlines, Sports, Death, Treatment, Injured, Youth Olympics athlete dies after training accident