city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

World Quiz Championship | ലോക ക്വിസിങ് ചാംപ്യൻഷിപ്: 150 സ്ഥലങ്ങളിൽ ഒരേസമയം മത്സരം; വേദിയായി കാസർകോട് ഗവ. കോളേജും; സായന്ത് കെ ജില്ലയിൽ ഒന്നാമത്

കാസർകോട്: (www.kasargodvartha.com) ലോക ക്വിസിങ് ചാംപ്യൻഷിപിനോട് അനുബന്ധിച്ച് ലോകത്തെ 150 സ്ഥലങ്ങളിൽ ഒരേ സമയം നടന്ന മത്സരത്തിന് കാസർകോട് ഗവ. കോളേജും വേദിയായി. ലോകമെമ്പാടുമായി ലൻഡന്‍ ആസ്ഥാനമായ ഇന്‍റര്‍നാഷണല്‍ ക്വിസിങ്ങ് അസോസിയേഷന്‍ (ഐക്യൂഎ) ആണ് ചാംപ്യൻഷിപ് സംഘടിപ്പിച്ചത്. ഇൻഡ്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരു ലോക ചാംപ്യൻഷിപിൽ നേരിട്ട് പങ്കെടുക്കാനും, അറിവിന്റെ ലോക റാങ്കിങ്ങിൽ ഇടം നേടാനുമുള്ള അവസരവുമാണ് ഇത് പങ്കെടുത്തവർക്ക് സമ്മാനിച്ചത്.
                       
World Quiz Championship | ലോക ക്വിസിങ് ചാംപ്യൻഷിപ്: 150 സ്ഥലങ്ങളിൽ ഒരേസമയം മത്സരം; വേദിയായി കാസർകോട് ഗവ. കോളേജും; സായന്ത് കെ ജില്ലയിൽ ഒന്നാമത്

കല - സംസ്കാരം, മീഡിയ, ചരിത്രം, സാഹിത്യം, വിനോദം, സ്പോര്‍ട്സ്, ശാസ്ത്രം, ലോകം എന്നീ വിഷയങ്ങളിലായാണ് ചോദ്യങ്ങൾ ഉണ്ടായിരുന്നത്. പരിപാടി റിട. കോളിജിയേറ്റ് എജുകേഷൻ ഡെപ്യൂടി ഡയറക്ടർ പ്രൊഫ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ലോക ക്വിസ് ചാംപ്യൻഷിപ് ജില്ലാ പ്രോക്ടർ നിസാർ പെറുവാഡ് സ്വാഗതവും ലത്വീഫ് ചെമ്മനാട് നന്ദിയും പറഞ്ഞു.

എല്ലാവർക്കും പങ്കെടുക്കാൻ അവസരമുണ്ടായിരുന്ന മത്സരത്തിൽ ചട്ടഞ്ചാൽ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥി സായന്ത് കെ കാസർകോട് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. സ്കൂൾ തല ചാംപ്യനായി ആദിൽ അഹ്‌മദും കോളജ് തലത്തിൽ മുഹമ്മദ് മിസ്ഹബ്, ഓപൺ കാറ്റഗറിയിൽ മുഹമ്മദ് ഹിശാം ബാളിയൂർ, വനിതാ വിഭാഗത്തിൽ ഫാത്വിമത് സഫ് വാന എന്നിവരും ജില്ലയിൽ ഒന്നാം സ്ഥാനത്തിന് അർഹരായി.

ലോക റാങ്കിങ് രണ്ടുദിവസത്തിനകം പുറത്തിറങ്ങുമെന്ന് പ്രോക്ടർ നിസാർ പെറുവാഡ് അറിയിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, World, Quiz, Competition, govt. College, World Quiz Championship, World Quiz Championship: Simultaneous competition in 150 places.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia