ലോക മാനസിക ആരോഗ്യ ദിനം: കോവിഡ് കാലത്ത് മാനസികാരോഗ്യത്തിന് ഏറെ പ്രാധാന്യം: ഐ എം എ
കാസര്‍കോട്: (www.kasargodvartha.com 10.10.2020) കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ആളുകളുടെ മാനസിക ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് ഐ എം എ പ്രസിഡണ്ടും മുതിര്‍ന്ന ശിശുരോഗ വിദഗ്ധനുമായ ഡോ. ബി നാരായണ നായ്ക്ക് പറഞ്ഞു. കാസര്‍കോട് ഗവ ജനറല്‍ ആശുപത്രിയില്‍ നടന്ന ലോക മാനസികരോഗ്യ ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ എം എ യുടെയും കാസര്‍കോട് റോട്ടറി ക്ലബിന്റേയും ഗവ. ജനറല്‍ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റോട്ടറി ക്ലബ് പ്രസിഡണ്ടും ഗവ. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സി എച്ച് ജനാര്‍ദ്ധന നായ്ക്ക് ഉദ്ഘാടനം ചെയ്തു. ഡോ. ബി നാരായണ നായ്ക്ക് അധ്യക്ഷനായി. കോവിസ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ ഡി എം ഒ ഡോ. രാംദാസ്, പ്രമുഖ മാനസികാരോഗ വിദഗ്ധന്‍ ഡോ സണ്ണി മാത്യൂ എന്നിവര്‍ പരിപാടിയില്‍ മാനസിക രോഗികളുടെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രഭാഷണം നടത്തി.
സൈക്യാട്ടറി വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അപര്‍ണ മുഖ്യ പ്രഭാഷണം നടത്തി. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ പ്രീമ, സ്റ്റാഫ് നേഴ്‌സ് ബിജി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് നേഴ്‌സ് ഐശ്വര്യ നന്ദി പറഞ്ഞു.