city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക പ്രമേഹ ദിനം വിവിധ ഇടങ്ങളിൽ ആചരിച്ചു; ബോധവത്കരണ സന്ദേശങ്ങള്‍ ഉയര്‍ത്തി കൂട്ടനടത്തവും സൈകിൾ റാലിയും

കാസർകോട്: (www.kasargodvartha.com 15.11.2021) ലോകപ്രമേഹ ദിനം വിവിധ ഇടങ്ങളിൽ ആചരിച്ചു. ബോധവത്‌കരണവുമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

  
ലോക പ്രമേഹ ദിനം വിവിധ ഇടങ്ങളിൽ ആചരിച്ചു; ബോധവത്കരണ സന്ദേശങ്ങള്‍ ഉയര്‍ത്തി കൂട്ടനടത്തവും സൈകിൾ റാലിയും



പ്രമേഹ രോഗ ബോധവത്കരണ സന്ദേശങ്ങള്‍ ഉയര്‍ത്തി സൈകിള്‍ റാലി

കാസർകോട്: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ സന്ദേശങ്ങള്‍ ഉയര്‍ത്തി സൈകിള്‍ റാലി. പ്രമേഹപരിചരണത്തിനുള്ള ലഭ്യത ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോള്‍ എന്ന സന്ദേശത്തെ അടിസ്ഥാനപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മുതല്‍ കാസര്‍കോട് ജനറല്‍ ആശുപത്രി വരെയുള്ള സൈകിള്‍ റാലിയില്‍ 30 പേരാണ് അണിചേര്‍ന്നത്.

ജില്ലാ മെഡികല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കാസര്‍കോട് പെഡലേഴ്‌സ് എന്നിവയുടെ നേതൃത്വത്തിലുള്ള റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ആര്‍ സി എച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ, ഡെപ്യൂടി ജില്ലാ എജ്യുകേഷന്‍ മീഡിയ ഓഫീസര്‍ സയന എസ്, കാസര്‍കോട് പെഡലേഴ്‌സ് പ്രസിഡന്റ് രതീഷ് അമ്പലത്തറ സംസാരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് ഡോ. പ്രീമാ കെ ബി, അസിസ്റ്റന്ന്‍ സര്‍ജന്‍ ഡോ. ധനുശ്രീ, ഹെഡ് നേഴ്‌സ് സൂര്യ, ജെ എച് ഐ ശ്രീജിത് എ വി തുടങ്ങിയവര്‍ സ്വീകരണം നല്‍കി.

ലോക പ്രമേഹ ദിനാചരണവുമായി ബന്ധപെട്ട് വിവിധ ആരോഗ്യ സ്ഥാപനങ്ങളിലായി പോസ്റ്റര്‍ നിര്‍മാണ മത്സരം, പ്രശ്‌നോത്തരി, ബി എം ഐ കാല്‍കുലേഷന്‍, കായിക മത്സരങ്ങള്‍, ജീവിതശൈലി രോഗങ്ങള്‍ക്കായി സ്‌ക്രീനിങ് എന്നിവ നടത്തിവരുന്നതായും പ്രമേഹം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും പൊതു ജനങ്ങള്‍ക്ക് ഇന്‍സുലിന്‍ ഉള്‍പെടെയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങളുമായി മൂന്നോട്ടു പോകുമെന്ന് ഡെപ്യൂടി ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ.രാംദാസ് എ വി അറിയിച്ചു.


പ്രമേഹ ദിനത്തോടനുബന്ധിച്ച് ഐ എം എ കുട്ട നടത്തം സംഘടിപ്പിച്ചു

കാസർകോട്: പ്രമേഹ ദിനത്തോടനു ബന്ധിച്ച് ഐ എം എ കാസർകോട് ബ്രാഞ്ച് നഗരത്തിൽ കൂട്ട നടത്തം നടത്തി. എൻ എ നെല്ലിക്കുന്ന് എം എൽ എ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഗ് ഓഫ് ചെതു. ഐ എം എ ബ്രാഞ്ച് പ്രസിഡൻറ് ഡോ. ബി നാരായണ നായക് സ്വാഗതം പറഞ്ഞു.

ജില്ലാ ആക്ഷൻ കമിറ്റി കൺവീനർ ഡോ. ജനാർധന നായക്, കെ ജി എം ഒ എ സംസ്ഥാന ട്രഷറർ ഡോ. ജമാൽ അഹ്‌മദ്‌ എ, ഡോ രേഖാ മയ്യ, ഡോ.നബീസ സംസാരിച്ചു. ബ്രാഞ്ച് സെക്രടറി ഡോ. ഖാസിം ടി നന്ദി പറഞ്ഞു

വെബിനാറിൽ ഡോ. നസീർ അഹ്‌മദ്‌ പ്രമേഹം പുതിയ ചികിൽസാ രീതികൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു.


കുമ്പള സി എച് സിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

കുമ്പള: ലോകപ്രമേഹ ദിനത്തില്‍ കുമ്പള സി എച് സിയില്‍ സെമിനാര്‍, ബി എം ഐ പരിശോധന, പ്രമേഹത്തിനെതിരെ കൈയൊപ്പ്, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രേമാവതി അധ്യക്ഷത വഹിച്ചു.

ഹെല്‍ത് സൂപെര്‍വൈസര്‍ ബി അശ്റഫ് പ്രമേഹദിന സന്ദേശം നല്‍കി. ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ഗന്നിമോള്‍, മാലിക് ദീനാര്‍ കോളജ് നഴ്‌സിംഗ് ട്യൂടര്‍ സ്വാതി, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍ സിസി, സീനിയര്‍ നഴ്‌സിംഗ് ഓഫീസര്‍ സുധ പ്രസംഗിച്ചു. പൊതുജനങ്ങള്‍, മാലിക്ദിനാര്‍ നഴ്‌സിംഗ് കോളജിലെ വിദ്യാർഥികള്‍,ആരോഗ്യ പ്രവര്‍ത്തകര്‍, ആശാമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords:  Kasaragod, Kerala, News, Top-Headlines, World, Programme, Kumbala, World Diabetes Day observed in many places.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia