Economic Growth | ഇന്‍ഡ്യയുടെ സാമ്പത്തിക വളര്‍ച 7.5% ആയി വെട്ടിക്കുറച്ച് ലോകബാങ്ക്
വാഷിങ്ടന്‍: (www.kasargodvartha.com) ഇന്‍ഡ്യയുടെ സാമ്പത്തിക വളര്‍ചനിരക്ക് വീണ്ടും കുറച്ച് ലോകബാങ്ക് (World Bank). ഈ സാമ്പത്തികവര്‍ഷം സാമ്പത്തിക വളര്‍ച 7.5% ആയാണ് വെട്ടിക്കുറച്ചത്. ആദ്യം 8.7% വളര്‍ചയുണ്ടാകുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ അത് 8% ആയി കുറച്ചു.
നാണ്യപ്പെരുപ്പം, ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ വളര്‍ചയെ കാര്യമായി ബാധിക്കുമെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) 8.7% ആയിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച.
2023-24ല്‍ സാമ്പത്തിക വളര്‍ച 7.1% ആയി കുറയാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ഇന്‍ഡ്യയില്‍ റീടെയ്ല്‍ നാണ്യപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും കൂടിയ 7.79% ആണ്. മൊത്തവില സൂചിക അനുസരിച്ചുള്ള നാണ്യപ്പെരുപ്പം 15.08%. ഇന്‍ഡ്യയുടെ റേറ്റിങ്ങില്‍ ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ കുറവു വരുത്താന്‍ സാധ്യതയുണ്ട്.
Keywords: News, World, Top-Headlines, World Bank, Business, Bank, India, World Bank cuts India's economic growth forecast to 7.5%.