city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Most medals | ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്: ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത് ഈ രാജ്യങ്ങള്‍; ഇന്‍ഡ്യയുടെ സ്ഥാനമറിയാം

ടോക്യോ: (www.kasargodvartha.com) മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ടൂര്‍ണമെന്റ് എന്ന നിലയില്‍ ആരംഭിച്ച ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് നാലാം പതിപ്പ് (1985) മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുകയും 2005 വരെ അത് തുടരുകയും പിന്നീട് അത് വാര്‍ഷിക മത്സരമായി മാറുകയും ചെയ്തു. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (BWF) സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ലോക ചാംപ്യന്‍ഷിപ് 1977-ല്‍ സ്വീഡനിലെ മാല്‍മോയിലാണ് ആദ്യമായി നടന്നത്.
          
Most medals | ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്: ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത് ഈ രാജ്യങ്ങള്‍; ഇന്‍ഡ്യയുടെ സ്ഥാനമറിയാം

വിജയി സ്വര്‍ണവും റണ്ണര്‍ അപ് വെള്ളിയും തോറ്റ സെമിഫൈനലിസ്റ്റുകള്‍ വെങ്കലവും നേടുന്നു. ഇതുവരെ 67 സ്വര്‍ണവും 47 വെള്ളിയും 79 വെങ്കലവും ഉള്‍പെടെ ആകെ 191 മെഡലുകള്‍ നേടിയ ചൈനയാണ്
മേധാവിത്വം പുലര്‍ത്തുന്നത്. 77 മെഡലുകളോടെ (23 സ്വര്‍ണം, 18 വെള്ളി, 36 വെങ്കലം) ഇന്‍ഡോനേഷ്യ രണ്ടാം സ്ഥാനത്തും 62.5 മെഡലുകളോടെ (10.5 സ്വര്‍ണം, 14 വെള്ളി, 38 വെങ്കലം) ഡെന്‍മാര്‍ക്ക് മൂന്നാം സ്ഥാനത്തുമാണ്.

റാങ്ക് - രാജ്യം - സ്വര്‍ണം - വെള്ളി - വെങ്കലം - ആകെ

1 ചൈന 67 - 47 - 77 - 191
2 ഇന്തോനേഷ്യ 23 - 18 - 36 - 77
3 ഡെന്‍മാര്‍ക്ക് 10.5 - 14 - 40 - 64.5
4 ദക്ഷിണ കൊറിയ 10 - 14 - 31 - 55
5 ജപാന്‍ 8 - 7 - 18 - 33
6 സ്‌പെയിന്‍ 3 - 0 - 0 - 3
7 ഇംഗ്ലണ്ട് 2.5 - 8.5 - 13 - 24
8 തായ്ലന്‍ഡ് 2 - 1 - 4 - 7
9 ഇന്ത്യ 1 - 4 - 7 - 12

നിലവില്‍ ടൂര്‍ണമെന്റിന്റെ 26 പതിപ്പുകള്‍ BWF നടത്തിയിട്ടുണ്ട്. കഴിഞ്ഞ 45 വര്‍ഷമായി മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി ഏഷ്യ, യൂറോപ്, വടക്കേ അമേരിക എന്നിവിടങ്ങളില്‍ ചാംപ്യന്‍ഷിപ് നടന്നു. ഇതുവരെ 21 രാജ്യങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ മെഡലുകള്‍ നേടിയത്, ഏഷ്യയില്‍ പതിനൊന്നും യൂറോപില്‍ എട്ട് രാജ്യങ്ങളും വടക്കേ അമേരികയില്‍ ഒന്നും ഓഷ്യാനിയയില്‍ ഒന്നും രാജ്യങ്ങള്‍ മെഡല്‍ നേടി. മെഡല്‍ നേടാത്ത ഏക ഭൂഖണ്ഡം ആഫ്രികയാണ്.

Keywords: News, World, World-Badminton-Championships, Top-Headlines, Batminton Championship, Winners, World Badminton Championships: These countries won the most medals.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia