city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Neeraj Chopra | ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്: പുരുഷ ജാവലിന്‍ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ബുഡാപെസ്റ്റ്: (www.kasargodvartha.com) ഇന്‍ഡ്യന്‍ കായിക ചരിത്രത്തില്‍ തങ്കലിപികളില്‍ ചരിത്രമെഴുതി നീരജ് ചോപ്ര. ലോക അത്ലറ്റിക്‌സ് പുരുഷ ജാവലിന്‍ത്രോയില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് നീരജ് ചോപ്ര. ഈ വര്‍ഷം നിരവധി തവണ പരുക്ക് തളര്‍ത്തിയിട്ടും ശക്തമായ തിരിച്ചുവരവ് നടത്തിയാണ് നീരജ് ഇന്‍ഡ്യയുടെ ഹീറോയായി മാറിയിരിക്കുന്നത്.

ഫൈനലിലെ രണ്ടാം ത്രോയില്‍ 88.17 മീറ്റര്‍ പിന്നിട്ടാണ് 25 കാരനായ നീരജ് സ്വര്‍ണത്തിലെത്തിയത്. ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്‍ഡ്യക്കാരനാണ് നീരജ്. ഫൈനലിലെ മറ്റു ഇന്‍ഡ്യന്‍ താരങ്ങളായ കിഷോര്‍ കുമാര്‍ ജന 5ാം സ്ഥാനത്തും (84.77 മീറ്റര്‍) ഡി പി മനു (84.14 മീറ്റര്‍) 6ാം സ്ഥാനത്തുമെത്തി. 

പാകിസ്താന്റെ അര്‍ശാദ് നദീമിനാണ് വെള്ളി (87.82 മീറ്റര്‍). ചെക് റിപബ്ലികിന്റെ യാകൂബ് വാല്‍ഡെജ് വെങ്കലം നേടി (86.67 മീറ്റര്‍). കഴിഞ്ഞ വര്‍ഷത്തെ വെള്ളി മെഡല്‍ നേട്ടം മെച്ചപ്പെടുത്തിയാണ് നീരജിന്റെ സുവര്‍ണ പ്രകടനം.

ഒരേസമയം ഒളിംപിക് സ്വര്‍ണവും ലോകചാംപ്യന്‍ഷിപ് സ്വര്‍ണവും കൈവശം വയ്ക്കുന്ന മൂന്നാമത്തെ ജാവലിന്‍ത്രോ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. അതേസമയം പുരുഷ റിലേ ഫൈനലില്‍ ഇന്‍ഡ്യ അഞ്ചാം സ്ഥാനത്തായി. രണ്ട് മിനുറ്റ് 59.92 സെകന്‍ഡിലാണ് ഇന്‍ഡ്യ ഫിനിഷ് ചെയ്തത്. 57.31 സെകന്‍ഡില്‍ ഫിനിഷ് ചെയ്ത് യുഎസ് റിലേയില്‍ സ്വര്‍ണം നേടി. ഫ്രാന്‍സിനാണ് വെള്ളി.

Neeraj Chopra | ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്: പുരുഷ ജാവലിന്‍ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം


Keywords: News, World, World-News, Top-Headlines, Malayalam-News, Budapest News, Hungary News, World Athletics Championships, Neeraj Chopra, First-Ever Indian world Champion, Javelin Throw, World Athletics Championships 2023: Neeraj Chopra becomes first-ever Indian world champion.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia