ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുന്നു; കമ്പനിക്ക് 700 കോടി പിഴ
May 6, 2017, 07:30 IST
ഡെട്രോയിറ്റ്: (www.kasargodvartha.com 06.05.2017) ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്ക് 700 കോടി പിഴ. അമേരിക്കയില്‍ മിസ്സൗറിയിലെ സെന്റ് ലൂയിസിലുള്ള കോടതിയാണ് കമ്പനിക്ക് പിഴ ഈടാക്കിയത്.
കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് യു എസിലെ വിര്‍ജീനിയ സംസ്ഥാനത്തെ ലൊയിസ് സ്ലെമ്പ് എന്ന 62കാരി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരിക്ക് 707 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയാണുണ്ടായതെന്ന് ബ്‌സിനസ് ഡേ നല്‍കിയ വാര്‍ത്തയില്‍ പറയുന്നു.
കഴിഞ്ഞ 40 വര്‍ഷമായി താന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും കാന്‍സര്‍ ബാധിതയായ താന്‍ ഇപ്പോഴും കീമോതെറാപ്പി ചികിത്സയിലാണെന്നും 2012 ലാണ് തനിക്ക് അസുഖം പിടിപെട്ടതെന്നും ലൂയിസ് സ്ലെമ്പ് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം മറ്റൊരു യുവതിക്ക് 70 മില്യന്‍ ഡോളര്‍ പിഴയായി നല്‍കാന്‍ അമേരിക്കയിലെ ഒരു കോടതി വിധിച്ചിരുന്നു.
കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ലൊയിസിന്റെ അഭിഭാഷകന്‍ കോടതിയിലുയര്‍ത്തിയിരുന്നതെങ്കിലും വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് കമ്പനി അറിയിച്ചു. ഞങ്ങള്‍ ഉത്പ്പന്നം വീണ്ടും പരിശോധിച്ച് തെളിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നും ഉത്പ്പന്നത്തിന്റെ ഗുണമേന്മയും സുരക്ഷിതത്വവും തെളിയിക്കുവാനായി ഞങ്ങള്‍ നിലകൊള്ളുമെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: women with Ovarian Cancer awarded 159 million from Johnson & Johnson
Keywords: America, Johnson and Johnson's, Product, cancer, women, Complaint, Fine, Court, Quality, Treatment, Company.