city-gold-ad-for-blogger

സ്ത്രീകളും കുട്ടികളും അവകാശങ്ങളുള്ള മൃഗങ്ങള്‍; ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

ടെല്‍ അവീവ്: (www.kasargodvartha.com 26.11.2020) സ്ത്രീകളും കുട്ടികളും അവകാശങ്ങളുള്ള മൃഗങ്ങളെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാമര്‍ശം വിവാദത്തില്‍. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ആചരിച്ചുവരുന്ന അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് നെതന്യാഹുവിന്റെ വിവാദ പരാമര്‍ശം.

സ്ത്രീകള്‍ നിങ്ങള്‍ക്ക് ആക്രമിക്കാനുള്ള മൃഗങ്ങളല്ല. മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് പറയാറുണ്ട്. മൃഗങ്ങളോട് നമുക്ക് സഹാനുഭൂതി തോന്നാറുണ്ട്. സ്ത്രീകളും കുട്ടികളും അവകാശങ്ങളുള്ള മൃഗങ്ങളാണെന്നും നെതന്യാഹു പറഞ്ഞു. നെതന്യാഹുവിന്റെ പരാമര്‍ശങ്ങളുടെ വീഡിയോ ട്വിറ്ററില്‍ ട്രെന്റിങ്ങാണ്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ സത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. 

സ്ത്രീകളും കുട്ടികളും അവകാശങ്ങളുള്ള മൃഗങ്ങള്‍; ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

Keywords: News, World, Top-Headlines, Prime Minister, Woman, Children, Women are 'Animals with Rights' Says Israeli PM Benjamin Netanyahu

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia