city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Lice Treatment | തലയിലെ പേന്‍ ചികിത്സയ്ക്ക് പിന്നാലെ സിഗരറ്റ് കത്തിച്ച യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു

woman's hair catches fire during cigarette break after lice treatment, Israeli, Woman, Hair, Catches

*ലൈറ്ററില്‍ നിന്നുള്ള തീ പെട്ടന്നുതന്നെ തലയിലേക്ക് ആളിപ്പടരുകയായിരുന്നു. 

*വെള്ളമെടുത്ത് ഒഴിച്ച് 12 കാരനായ മകനാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

*കൈകള്‍ക്കും തലയ്ക്കുമാണ് പരുക്കേറ്റത്.

ജറുസലേം: (KasargodVartha) തലയിലെ പേന്‍ ശല്യത്തെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ യുവതിക്ക് സംഭവിച്ചത് ഭീകരാവസ്ഥ. ചികിത്സയ്ക്ക് പിന്നാലെ സിഗരറ്റ് കത്തിച്ച 38 കാരിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. വടക്കന്‍ ഇസ്രാഈലിലെ കിബട്സില്‍ നിന്നുള്ള ഡാനയ്ക്കാണ് പൊള്ളലേറ്റത്. 

യുവതിക്ക് കിന്റര്‍ഗാര്‍ഡനില്‍ പോകുന്ന കുട്ടികളുണ്ട്. കൊച്ചുകുട്ടികളുടെ തലയില്‍ വളരുന്ന പേനാണ് ഡാനയുടെ തലയിലുമെത്തിയത്. ചെറിയ പരീക്ഷണങ്ങളിലൂടെ പേന്‍ശല്യം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് പുതിയൊരു ചികിത്സാരീതി തന്റെ തലയിലും കുട്ടികളുടെ തലയിലും നടത്താന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.

പേന്‍ ചികിത്സ നടത്തിയ ഉടനെ, മരുന്നുകള്‍ ഉണങ്ങുന്നതിന് മുമ്പായി ഒരു സിഗരറ്റെടുത്ത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവതി. ഇതിനിടെ കയ്യിലെ ലൈറ്ററില്‍ നിന്നുള്ള തീ പെട്ടന്നുതന്നെ തലയിലേക്ക് ആളിപ്പടരുകയായിരുന്നു. ഉടനെ ഡാനയുടെ 12 കാരനായ മകനാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. സമീപത്തെ ടാപില്‍നിന്ന് വെള്ളമെടുത്ത് കുട്ടി നിര്‍ത്താതെ അമ്മയുടെ തലയില്‍ ഒഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഗുരുതരമായി കൈകള്‍ക്കും തലയ്ക്കും പരുക്കേറ്റ യുവതിയെ ഹൈഫയിലെ റാംബാം ഹെല്‍ത് കെയറില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിലെത്തിച്ചപ്പോള്‍ യുവതിയുടെ പരുക്ക് ഗുരുതരമായിരുന്നെന്നും ശസ്ത്രക്രിയ ആവശ്യമില്ലാതെ വന്നത് ഭാഗ്യമായെന്നും റാംബാം ഹെല്‍ത് കെയര്‍ കാംപസിലെ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം ഡയറക്ടര്‍ പ്രൊഫ. അസഫ് സെല്‍റ്റ്‌സര്‍ പറഞ്ഞു.  

അതേസമയം, പേനിനെ നീക്കാന്‍ ചെയ്ത ചികിത്സ ഇത്തരമൊരു അപകടത്തിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും മരണത്തില്‍ നിന്ന് അതിജീവിച്ചത് അത്ഭുതമായി തോന്നുന്നുവെന്നും യുവതി പ്രതികരിച്ചു. തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതിന് ഡാന മകന് നന്ദി പറഞ്ഞു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia