Gun Attack | ഡാലസ് ലൗ ഫീല്‍ഡ് വിമാനത്താവളത്തില്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ വെടിവെച്ച് വീഴ്ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍
Jul 26, 2022, 14:46 IST
ഡാലസ്: (www.kasargodvartha.com) ഡാലസ് ലൗ ഫീല്‍ഡ് വിമാനത്താവളത്തില്‍ നിരവധി റൗന്‍ഡ് വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ വെടിവെച്ചു വീഴ്ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍. ടികറ്റ് കൗണ്ടറിനു മുമ്പിലായിരുന്നു സംഭവം. 37 വയസുകാരിയായ പോര്ടിയ ഒഡുഫുവയാണ് വിമാനത്താവളത്തില്‍ വെടിവെപ്പ് നടത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയുടെ കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ പാര്‍ക് ലാന്‍ഡ് മെമോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡാലസ് ചീഫ് ഓഫ് പൊലീസ് എഡി ഗാര്‍സിയ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് തടസപ്പെട്ട വ്യോമഗതാഗതം മണിക്കൂറുകള്‍ക്കുശേഷം പുനസ്ഥാപിച്ചു. ഡാലസ് സമയം രാവിലെ 11 മണിയോടെയാണ് യുവതി വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് റെസ്റ്റ് റൂമില്‍ കയറി വസ്ത്രങ്ങള്‍ മാറിയശേഷം പുറത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു.
ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നു എന്നു വിളിച്ചു പറഞ്ഞ ശേഷമാണ് യുവതി വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ യുവതിയുടെ തോക്കില്‍ നിന്നും തുരുതുരാ വെടിയുതിര്‍ത്തെങ്കിലും വെടിയേറ്റ് ആര്‍ക്കും പരിക്കില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Woman Shot After Opening Fire Inside Dallas Love Field Airport; Flight Ops Resume, News, Top-Headlines, Woman, Airport, Protect, World.