city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Covid Vaccine | കോവിഡ്-19 വാക്സിൻ നിർദേശങ്ങളിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന; വാക്സിനേഷൻ സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ

ജനീവ: (www.kasargodvartha.com) കോവിഡ്-19 നെതിരെയുള്ള വാക്‌സിനുകൾക്കായുള്ള നിർദേശങ്ങളിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. കൂടുതൽ അപകടസാധ്യതയുള്ളവർക്ക് അവസാന ബൂസ്റ്റർ ഡോസെടുത്ത് 12 മാസത്തിന് ശേഷം അധികമായി ഡോസ് നൽകണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ നിർദേശം. പ്രായമായ മുതിർന്നവരെയും അതുപോലെ മറ്റ് കാര്യമായ അപകട സാഹചര്യങ്ങളുള്ള യുവാക്കളെയുമാണ് കൂടുതൽ അപകടസാധ്യതയുള്ളവരായി ലോകാരോഗ്യ ഏജൻസി നിർവചിച്ചിരിക്കുന്നത്

Covid Vaccine | കോവിഡ്-19 വാക്സിൻ നിർദേശങ്ങളിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന; വാക്സിനേഷൻ സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ ഇങ്ങനെ

ഇവർക്ക് ഏറ്റവും പുതിയ ഡോസ് എടുത്ത് കഴിഞ്ഞ് ആറ് അല്ലെങ്കിൽ 12 മാസങ്ങൾക്ക് ശേഷം പ്രായവും, പ്രതിരോധശേഷി കുറയുന്ന അവസ്ഥയും പോലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി അധിക വാക്‌സിൻ ഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആരോഗ്യമുള്ള കുട്ടികളും കൗമാരക്കാരും ഉൾപ്പെടുന്ന വിഭാഗങ്ങളെ 'മുൻഗണന കുറഞ്ഞവർ' എന്ന് നിർവചിച്ച ലോകാരോഗ്യ സംഘടന ഇവർക്ക് വാക്സിനേഷൻ ശുപാർശ ചെയ്യുന്നതിന് മുമ്പ് രോഗബാധ പോലുള്ള ഘടകങ്ങൾ പരിഗണിക്കണമെന്ന് രാജ്യങ്ങളെ ഓർമിപ്പിച്ചു.

വിവിധ ലോകരാജ്യങ്ങൾ കോവിഡ് വാക്‌സിൻ കാര്യത്തിൽ പൗരന്മാർക്കിടയിൽ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ശുപാർശകൾ വരുന്നത്. യുണൈറ്റഡ് കിംഗ്ഡം, കാനഡ തുടങ്ങിയ ഉയർന്ന വരുമാനമുള്ള ചില രാജ്യങ്ങൾ ഈ സമയത്ത് ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് അവരുടെ അവസാന ഡോസ് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം കോവിഡ് ബൂസ്റ്ററുകൾ നൽകുന്നുണ്ട്. പ്രത്യേക അപകടസാധ്യതയുള്ള ആളുകളെ വീണ്ടും തരംതിരിച്ച് മതിയായ സംരക്ഷണം ഉറപ്പുവരുത്താനുള്ള മാർഗമാണ് ഇതെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു. 'ഇടത്തരം അപകടസാധ്യതയുള്ള' ആളുകൾക്ക് സാധാരണ കോവിഡ് വാക്സിനുകൾക്ക് പുറമെ അധിക ബൂസ്റ്റർ വാക്സിനുകൾ ഇനി പതിവായി ശുപാർശ ചെയ്യുന്നില്ലെന്ന് വിദഗ്ധ സമിതിയും അറിയിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Keywords: World, News, Population, People, Vaccine, Health, Children, Disease, Country, Canada, COVID-19, Top-Headlines, WHO Changes Covid-19 Vaccine Recommendations; Check New Guidelines On Vaccination.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia