യുക്രൈനിൽ റഷ്യൻ സേന ഗ്യാസ് പൈപ് ലൈന്‍ തകര്‍ത്തു; സംഭവം 15 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ; വീഡിയോ കാണാം
Feb 27, 2022, 13:47 IST
കൈവ്: (www.kasargodvartha.com 27.02.2022) രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ റഷ്യന്‍ സൈന്യം ഗ്യാസ് പൈപ് ലൈന്‍ തകര്‍ത്തതായി യുക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. സ്‌ഫോടനം ഒരു പരിസ്ഥിതി ദുരന്തത്തിന് കാരണമാകുമെന്ന് സ്റ്റേറ്റ് സര്‍വീസ് ഓഫ് സ്‌പെഷ്യല്‍ കമ്യൂനികേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രൊടക്ഷന്‍ മുന്നറിയിപ്പ് നല്‍കി.
നനഞ്ഞ തുണി കൊണ്ട് ജനാലകള്‍ മറയ്ക്കാനും ധാരാളം വെള്ളം കുടിക്കാനും പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് 15 ലക്ഷം ജനസംഖ്യയുള്ള ഖാര്‍കിവില്‍ നഗരം.
കടുത്ത യുദ്ധം നടക്കുന്ന ഖാര്‍കിവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് യുക്രൈനിലെ ഉന്നത പ്രോസിക്യൂടര്‍ ഐറിന വെനിഡിക്‌റ്റോവ പറഞ്ഞു.
The gas pipeline was blown up by the Russians in #Kharkiv The explosion was very powerful #Ukraine pic.twitter.com/EugVz437eE
— WithUkraine (@With__Ukraine) February 27, 2022
കടുത്ത യുദ്ധം നടക്കുന്ന ഖാര്‍കിവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് യുക്രൈനിലെ ഉന്നത പ്രോസിക്യൂടര്‍ ഐറിന വെനിഡിക്‌റ്റോവ പറഞ്ഞു.
Keywords: News, World, International, Ukraine War, Russia, Top-Headlines, Video, Army, Attack, Kharkiv, Watch video: Russian forces blow up gas pipeline in Ukraine's Kharkiv.
< !- START disable copy paste -->