ലണ്ടനിലും അവര്‍ ഒത്തുകൂടി; വേക്കപ്പ് രണ്ടാമത് സംഗമം ശ്രദ്ധേയമായി
Dec 1, 2015, 11:30 IST
ലണ്ടന്‍: (www.kasargodvartha.com 01/12/2015) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന കാസര്‍കോട് നിവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ തുടക്കം കുറിച്ച വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആന്‍ഡ് പൊസ്സസീവ് (wake up) കൂട്ടായ്മയുടെ രണ്ടാമത് സംഗമം ലണ്ടന്‍ റീജന്‍സി പാര്‍ക്ക് ഹോട്ടലില്‍ നടന്നു.
ലണ്ടന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന കാസര്‍കോട് നിവാസികള്‍ പങ്കെടുത്ത യോഗം റാഫി ഫില്ലി ഉദ്ഘാടനം ചെയ്തു. വേക്ക് അപ്പ് ചെയര്‍മാന്‍ അസീസ് കോപ്പ അധ്യക്ഷത വഹിച്ചു. ഉള്ളില്‍ കാരുണ്യത്തിന്റെ ഉറവവറ്റാത്തവരുടെ പ്രവര്‍ത്തന മേഖലകള്‍ക്ക് അതിരുകളില്ലെന്നും, കാരുണ്യ പ്രവര്‍ത്തനം കടമയും കടപ്പാടുമാണെന്ന് വിശ്വസിക്കുന്നതിനാല്‍ ദേശവും ഭാഷയും താണ്ടിയുള്ള പ്രവര്‍ത്തനം ഒരു പുണ്യമായാണ് കാണുന്നതെന്നും അധ്യക്ഷ പ്രസംഗത്തില്‍ ചെയര്‍മാന്‍ പറഞ്ഞു.
ഒരു മഹാസംരംഭത്തിന് തുടക്കം കുറിക്കുമ്പോഴും വേക്കപ്പിന്റെ ആത്യന്തിക ലക്ഷ്യം ജീവകാരുണ്യ പ്രവര്‍ത്തനം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാസര്‍ മാളിക സ്വാഗതവും, ജൗഹര്‍ കുന്നില്‍ ആശംസ പ്രസംഗവും നടത്തി. ഷംസീര്‍ കോളിയാട് നന്ദി പറഞ്ഞു.
നിഷാദ് അഹ് മദ്, അര്‍ബാന്‍ ആലം, ശഫീന്‍ പി.സി, അംജദ് ഹിഷാം, ഷമീം മൊഹ്‌സിന്‍, ഷഫീഖ് ഇഖ്ബാല്‍, ഇബ്രാഹിം, താജുദ്ദീന്‍, വാഹിദ് അബ്ദുല്‍, അസ്‌കര്‍, അയ്യൂബ്, അല്‍താഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Meet, Kasaragod, Kerala, Business, World, Wakeup, Expatriates, London.