Wahab Riaz | വഹാബ് റിയാസിനെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡ്
ഇസ്ലാമബാദ്: (KasargodVartha) മുന്‍ സെലക്ടര്‍ ഇന്‍സമാമുല്‍ ഹഖ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ മുന്‍ പേസര്‍ വഹാബ് റിയാസിനെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡ്. ഇതിഹാസ ബാറ്ററും മുന്‍ കാപ്റ്റനുമായ ഇന്‍സമാം ദേശീയ സെലക്ഷന്‍ കമിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത് ഒക്ടോബര്‍ 30നാണ്.
വഹാബ് റിയാസിന്റെ ആദ്യ അസൈന്‍മെന്റ് ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പര്യടനത്തിനും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ടീമിനെ തിരഞ്ഞെടുക്കുക എന്നതാണ്. ഓസ്ട്രേലിയയിലാണ് പാകിസ്താന്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത് ഡിസംബര്‍ 14 മുതല്‍ ജനുവരി 7 വരെയാണ്. അഞ്ച് മത്സരങ്ങളടങ്ങിയതാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര.
ജനുവരി 12 മുതല്‍ 21 വരെയാണ് മത്സരങ്ങള്‍. റിയാസുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനുള്ളില്‍ മറ്റ് ദേശീയ സെലക്ടര്‍മാരെ പിസിബി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ചാബ് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവ് കൂടിയാണ് 38കാരനായ റിയാസ്.
2020 മുതല്‍ പാകിസ്താന് വേണ്ടി റിയാസ് കളിച്ചിട്ടില്ലെങ്കിലും പാകിസ്താന്‍ സൂപര്‍ ലീഗില്‍ ഇപ്പോഴും സജീവമാണ്. അതേസമയം നേരത്തെ നിരവധി പാക് താരങ്ങളുടെ പരസ്യകരാറുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്റ് തല്‍ഹ റഹ് മാനിയുടെ യാസോ ഇന്റര്‍നാഷനല്‍ ലിമിറ്റഡ് എന്ന കംപനിയില്‍ ഇന്‍സമാമുനും ഓഹരി പങ്കാളിത്തമുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്‍സമാമുനെതിരേ പിസിബി അന്വേഷണം ആരംഭിച്ചത്. പിന്നീട് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.
Keywords: News, Woeld. World News, Top-Headlines, Wahab Riaz, Pakistan, Pakistan Cricket Board, Chief Selector, Cricket, Sports, Wahab Riaz named Pakistan's new chief selector.